Thursday, September 23, 2021

തമിഴ് സംഗീത സംവിധായകൻ എസ്.പി.എൽ. സെൽവദാസൻ വാഹനാപകടത്തിൽ മരിച്ചു

Must Read

തമിഴ് സംഗീത സംവിധായകൻ എസ്.പി.എൽ. സെൽവദാസൻ (49) ചെന്നൈ മുഗപ്പെയറിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. സെൽവദാസനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് നിന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലെ മീഡിയനിൽ തലയിടിച്ചു വീണ സെൽവദാസനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

2016-ൽ പുറത്തിറങ്ങിയ അന്തമാൻ എന്ന ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിച്ച സെൽവദാസൻ സംഗീത ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

Leave a Reply

Latest News

കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്

തൃശൂർ: കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്. തൃശ്ശൂർ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മുഹമ്മദ്...

More News