തന്റെ രാഷ്ട്രീയ രംഗപ്രവേശനത്തെ കുറിച്ചുള്ള വാര്‍ത്തകളോട് പ്രതികരിച്ച് തമിഴ് ഹാസ്യതാരം വടിവേലു. രാഷ്ട്രീയത്തിനോട് താല്പര്യമില്ലെന്നും ബി.ജെ.പിയില്‍ ചേരുന്നില്ലെന്നും വടിവേലു പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണ്. താന്‍ ബി.ജെ.പിയില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ വെറും കുപ്രചരണങ്ങള്‍ മാത്രമാണ്. വടിവേലു വ്യക്തമാക്കി.
ഡിഎംകെയുടെ പ്രചരണവേദികളില്‍ 2011ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് വരെ സജീവം സാന്നിധ്യമായിരുന്നു വടിവേലു. പക്ഷെ പിന്നീട് എല്ലാ രാഷ്ട്രീയ പരിപാടികളില്‍ നിന്നും അദ്ദേഹം വിട്ടുനിന്നു.ഇപ്പോള്‍ സിനിമകളിലും സജീവമല്ല താരം. വിജയുടേതായി 2017 ല്‍ പുറത്തിറങ്ങിയ മെര്‍സലിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.Tamil comedian Vadivelu responds to news of his political entry. Vadivelu said he was not interested in politics and would not join the BJP. Spreading on social media