ആരാധകന്റെ വിവാഹത്തിന് സർപ്രൈസ് നൽകി തമിഴ് താരം സൂര്യ. ഓള് ഇന്ത്യ സൂര്യ ഫാന്‍ ക്ലബ് അംഗമായ ഹരിയുടെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു സൂര്യ എത്തിയത്. വിവാഹത്തിന് താലി എടുത്ത് കൊടുത്തത് സൂര്യയായിരുന്നു. സഹോദരന്റെ സ്ഥാനത്ത് നിന്ന് വിവാഹത്തിലെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയതിന് ശേഷമാണ് സൂര്യ മടങ്ങിയത്.
വർഷങ്ങളായി ഓള് ഇന്ത്യ സൂര്യ ഫാൻ ക്ലബ്ബിന്റെ അംഗം ആണ് ഹരി. വിവാഹത്തിന് സൂര്യ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇഷ്ടതാരത്തിന്റെ വരവ് എല്ലാവർക്കും സർപ്രൈസായി. വിവാഹത്തില്‍ പങ്കെടുക്കുന്ന സൂര്യയുടെ ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
English summary
Tamil actress Surya gives a surprise to a fan’s wedding