Thursday, May 13, 2021

തമിഴ് നടൻ വിവേക് അന്തരിച്ചു

Must Read

തമിഴ് നടൻ വിവേക് അന്തരിച്ചു. ഇന്ന് രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഹൃദയാഘാതം അനുഭവപ്പെട്ടതിനെത്തുടർന്ന് നടനെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

59കാരനായ വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. ആരോഗ്യനില മോശമായിരുന്നതിനാല്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കൊറോണറി ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും നടത്തി. അക്യൂട്ട് കൊറോണറി സിന്‍ഡ്രോമിനൊപ്പമുള്ള ഹൃദയാഘാതമാണ് വിവേകിന് സംഭവിച്ചതെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

മൂന്ന് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടിയ നടനാണ് വിവേക്. സാമി, ശിവാജി, അന്യൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹരീഷ് കല്യാണ്‍ നായകനായ ധാരാള പ്രഭു ആണ് ഒടുവില്‍ വേഷമിട്ട ചിത്രം. കമല്‍ഹാസന്റെ ഇന്ത്യ 2ലും നടന്‍ അഭിനയിക്കുന്നുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

English summary

Tamil actor Vivek passes away

Leave a Reply

Latest News

‘ഏറെ പ്രശസ്തമായ ടെലിവിഷൻ ടോക്ക് ഷോ ‘എലൻ ഷോ’ അവസാനിക്കുന്നു

ഏറെ പ്രശസ്തമായ ടെലിവിഷൻ ടോക്ക് ഷോ ‘എലൻ ഷോ’ അവസാനിക്കുന്നു. അടുത്ത വർഷത്തോടെ പരിപാടി അവസാനിപ്പിക്കുമെന്ന് ‘എലൻ ഷോ’ അവതാരക എലൻ ഡിജെനെറസ് പറഞ്ഞു. 19...

More News