Monday, December 6, 2021

തമിഴ് നടൻ വിജയ് സേതുപതിയെ ബംഗലൂരു വിമാനത്താവളത്തിൽ ആക്രമിച്ചത് മലയാളി

Must Read

ബംഗലൂരു: തമിഴ് നടൻ വിജയ് സേതുപതിയെ ബംഗലൂരു വിമാനത്താവളത്തിൽ ആക്രമിച്ചത് മലയാളി. ബംഗലൂരുവിൽ താമസിക്കുന്ന ജോൺസൺ ആണ് മദ്യലഹരിയിലെത്തി ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആക്രമണത്തിൽ വിജയ് സേതുപതിയുടെ ഒപ്പമുണ്ടായിരുന്ന നടൻ മഹാഗാന്ധിക്ക് പരിക്കേറ്റിരുന്നു. സെൽഫി എടുക്കാൻ വിസമ്മതിച്ചതാണ് പ്രകോപനമായത്. വിമാനത്താവളത്തിനു പുറത്തേക്കുവരികയായിരുന്ന വിജയ് സേതുപതിക്ക് നേരെ ഇയാൾ ഓടിയെത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

വിജയ് ‌സേതുപതിക്ക് പരിക്കേറ്റില്ല. വിജയ്‌ സേതുപതിയുടെ ടീമിലെ ഒരാളുടെ അടുത്തേക്ക് അക്രമി ഓടിയെത്തുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഞെട്ടിപ്പോയ വിജയ് സേതുപതി രണ്ടു പേരുടെയും അടുത്തേക്ക് നീങ്ങുന്നതും ആരോ നടനെയും തള്ളിയിടുന്നതും വിഡിയോയിലുണ്ട്.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News