ജർമനിയുടെ ഔദ്യോഗിക മാധ്യമമായ ഡോയ്ചവെല്ലെയുടെ മാധ്യമപ്രവർത്തകന്‍റെ ബന്ധുവിനെ താലിബാൻ ഭീകരർ വെടിവച്ചുകൊന്നു

0

ബെർ‌ലിൻ: ജർമനിയുടെ ഔദ്യോഗിക മാധ്യമമായ ഡോയ്ചവെല്ലെയുടെ മാധ്യമപ്രവർത്തകന്‍റെ ബന്ധുവിനെ താലിബാൻ ഭീകരർ വെടിവച്ചുകൊന്നു. മാധ്യമപ്രവർത്തകനായി വീടുതോറും കയറിയിറങ്ങി തെരച്ചിൽ നടത്തുന്നതിനിടെയാണ് ഭീകരർ ഇദ്ദേഹത്തിന്‍റെ ബന്ധുവിനെ കൊലപ്പെടുത്തിയത്.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ മ​റ്റൊ​രു ബ​ന്ധു​വി​ന് വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റു. മ​റ്റു​ള്ള​വ​ർ ഭീ​ക​ര​രു​ടെ പി​ടി​യി​ൽ​നി​ന്നും ര​ക്ഷ​പെ​ട്ടു. സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

ഡോ​യ്ച​വെ​ല്ലെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ പീ​റ്റ​ർ ലിം​ബ​ർ​ഗ് കൊ​ല​പാ​ത​ക​ത്തെ അ​പ​ല​പി​ച്ചു. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും വ​ധ​ഭീ​ഷ​ണി നി​ൽ​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൂ​ന്ന് ഡോ​യ്ച​വെ​ല്ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ൽ താ​ലി​ബാ​ൻ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.

Leave a Reply