Sunday, January 23, 2022

താലിബാൻ തലവൻ മുല്ല ഹിബത്തുല്ല അഖുൻസാദ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Must Read

താലിബാൻ തലവൻ മുല്ല ഹിബത്തുല്ല അഖുൻസാദ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം പാകിസ്താനിൽ നടന്ന ചാവേർ ആക്രമണത്തിൽ തങ്ങളുടെ തലവനായ മുല്ല ഹിബത്തുല്ല അഖുൻസാദ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തി താലിബാൻ. സിഎൻഎൻ-ന്യൂസ് 18- ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വർഷം പാക് സൈന്യം നടത്തിയ ചാവേർ ആക്രമണത്തിൽ ഹിബത്തുല്ല അഖുൻസാദ കൊല്ലപ്പെട്ടതായി മുതിർന്ന താലിബാൻ അംഗം അമീർ അൽ മുഅമിനിൻ ഷെയ്ഖ് പറഞ്ഞതായാണ് റിപ്പോർട്ട്. 2016 മുതൽ മുല്ല ഹിബത്തുല്ല അഖുൻസാദയായിരുന്നു താലിബാനെ നയിച്ചിരുന്നത്.

താലിബാന്റെ പരമോന്നത നേതാവായ ഹിബത്തുല്ല അഖുൻസാദ ഒരിക്കലും പരസ്യമായി പ്രത്യക്ഷപ്പെടാത്തതിനാൽ പല അഭ്യൂഹങ്ങളും നിലനിന്നിരുന്നു. കൂടാതെ, പൊതുജനങ്ങളെ അഭിസംബോധന ചെയ്യാതിരുന്നതും സർക്കാർ രൂപവത്കരണ ചർച്ചകളിൽ പങ്കെടുക്കാതിരുന്നതുമെല്ലാം അഖുൻസാദ ഇപ്പോൾ ജീവനോടെ ഇല്ലെന്ന നിഗമനങ്ങളിലേക്ക് എത്താൻ കാരണമായിരുന്നു. ഇത് സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായിരുന്നു. താലിബാനിലുള്ളവർ തന്നെ അധികാര തർക്കത്തിന്റെ പേരിൽ മുല്ല അഖുൻസാദയെ വധിച്ചെന്നു വരെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇത്തരം ചർച്ചകൾക്ക് വിരാമമിട്ടുകൊണ്ടാണ് ഇപ്പോൾ പുതിയ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.

2016ൽ മുൻ താലിബാൻ തലവൻ മുല്ല അക്തർ മൻസൂർ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെയാണ് മുല്ല ഹിബത്തുള്ള അഖുൻസാദ താലിബാൻ തലവനായി ചുമതലയേറ്റെടുത്തത്.

Leave a Reply

Latest News

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി. പരതയുമായി എത്തിയത് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരാണ്. ആശുപത്രിയിൽ നിന്നാണ് കൊവിഡ് പകർന്നതെന്ന് തെളിയിച്ചാൽ അവധി നൽകാമെന്നാണ്...

More News