Wednesday, December 1, 2021

സയിദ് മുഷ്താഖ് അലി ട്വന്‍റ-20 ടൂർണമെന്‍റിൽ കേരളത്തിന് രണ്ടാം തോൽവി

Must Read

ന്യൂഡൽഹി: സയിദ് മുഷ്താഖ് അലി ട്വന്‍റ-20 ടൂർണമെന്‍റിൽ കേരളത്തിന് രണ്ടാം തോൽവി. റെയിൽവേസിനോട് ആറ് റണ്‍സിനാണ് കേരളം പരാജയപ്പെട്ടത്.

ടോ​സ് നേ​ടി ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത കേ​ര​ള​ത്തി​ന് മു​ന്നി​ൽ റെ​യി​ൽ​വേ​സ് 145 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം വ​ച്ചു. 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റി​ന് 138 റ​ണ്‍​സ് നേ​ടാ​നെ കേ​ര​ള​ത്തി​ന് ക​ഴി​ഞ്ഞു​ള്ളൂ. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഗു​ജ​റാ​ത്തി​നോ​ട് തോ​ൽ​വി വ​ഴ​ങ്ങി​യ കേ​ര​ളം ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ബി​ഹാ​റി​നെ ഏ​ഴ് വി​ക്ക​റ്റി​ന് ത​ക​ർ​ത്തി​രു​ന്നു.

വി​ഷ്ണു വി​നോ​ദി​ന്‍റെ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​മാ​ണ് കേ​ര​ള​ത്തെ വി​ജ​യ​ത്തി​ന് അ​ടു​ത്തെ​ത്തി​ച്ച​ത്. നാ​ല് ഫോ​റും ര​ണ്ടു സി​ക്സും ഉ​ൾ​പ്പ​ടെ 62 റ​ണ്‍​സ് നേ​ടി​യ വി​ഷ്ണു പു​റ​ത്താ​കാ​തെ നി​ന്നു. സ​ച്ചി​ൻ ബേ​ബി (25), മ​നു കൃ​ഷ്ണ​ൻ (പു​റ​ത്താ​കാ​തെ 21) എ​ന്നി​വ​രും വി​ഷ്ണു​വി​ന് പി​ന്തു​ണ ന​ൽ​കി. നാ​യ​ക​ൻ സ​ഞ്ജു സാം​സ​ണ്‍ ആ​റ് റ​ണ്‍​സി​ന് പു​റ​ത്താ​യി.

39 റ​ണ്‍​സ് നേ​ടി​യ ഉ​പേ​ന്ദ്ര യാ​ദ​വാ​ണ് റെ​യി​ൽ​വേ​സ് നി​ര​യി​ലെ ടോ​പ്പ് സ്കോ​റ​ർ. കേ​ര​ള​ത്തി​നാ​യി എ​സ്. മി​ഥു​ൻ മൂ​ന്ന് വി​ക്ക​റ്റ് നേ​ടി. തി​ങ്ക​ളാ​ഴ്ച ആ​സാ​മി​നെ​തി​രേ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ അ​ടു​ത്ത മ​ത്സ​രം

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News