Wednesday, June 16, 2021

മിസോറാം ജനതയെ ആശങ്കയിലാഴ്ത്തി പന്നിപ്പനിയും

Must Read

ഐസ്വാൾ : കൊറോണയ്ക്കിടയിൽ മിസോറാം ജനതയെ ആശങ്കയിലാഴ്ത്തി പന്നിപ്പനിയും. ഇതുവരെ നാലായിരത്തിലധികം പന്നികളാണ് ആഫ്രിക്കൻ പന്നിപ്പനി ബാധയെ തുടർന്ന് ചത്തത്. കർഷകർക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത് എന്നാണ് കണക്കുകൾ.

രണ്ട് മാസം മുൻപാണ് സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി ബാധ സ്ഥിരീകരിച്ചത്. മാർച്ച് 12 ന് മിസോറാമിലെ ലംഗ്‌സെൻ ഗ്രാമത്തിലാണ് പന്നിപ്പനി ആദ്യം റിപ്പോർട്ട് ചെയ്തത്. ഇതുവരെ 4,650 പന്നികൾ ചത്തു. 18.60 കോടിയുടെ നഷ്ടമാണ് ഇതേ തുടർന്ന് കർഷകർക്ക് ഉണ്ടായത്. നിലവിൽ ഐസ്വാൾ, ലംഗേലി, മമിത്, സെർചിപ്, സിയാഹ, ലവംഗ്ട്‌ലായ്, ഖവ്‌സാവ്ൾ, എന്നീ ജില്ലകളിൽ പന്നിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പന്നിപ്പനി ബാധയെ തുടർന്ന് ശനിയാഴ്ച 40 പന്നികളാണ് സംസ്ഥാനത്ത് ചത്തത്. പന്നിപ്പനിബാധയുടെ പശ്ചാത്തലത്തിൽ സർക്കാർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്

Leave a Reply

Latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍

ചെന്നൈ : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് ബാബയെ തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്....

More News