സ്വപ്‌നയുടെ ആരോപണങ്ങള്‍ ഗുരുതരം; സിബിഐ അന്വേഷണമാണ് വേണ്ടത്: വി.മുരളീധരന്‍

0

കൊച്ചി: രാജ്ഭവനിലേക്ക് പോയ ഷാര്‍ജാ ഷെയ്ഖിനെ വിദേശകാര്യ മന്ത്രാലയം അറിയാതെ വഴി തിരിച്ച് ക്ലിഫ് ഹൗസില്‍ എത്തിച്ചെന്ന സ്വപ്ന സുരേഷിന്റെ ആരോപണം ഗുരുതരമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ . ഇക്കാര്യം സംസ്ഥാന പൊലീസ് അന്വേഷിക്കണം. വിദേശകാര്യ വകുപ്പിന് പരാതി കിട്ടിയാല്‍ അന്വേഷിക്കും. പ്രതിപക്ഷ നേതാവടക്കം ആര് പരാതി നല്‍കിയാലും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ സിബിഐ അന്വേഷണമാണ് സത്യം പുറത്തു വരാന്‍ നല്ലത്. മുഖ്യമന്ത്രി പക്ഷേ സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നു. സിബിഐ അന്വേഷണത്തിന് ഒന്നുകില്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണം. അല്ലെങ്കില്‍ കോടതി ഉത്തരവിടണം.

കരാര്‍ ജീവനക്കാരന് എങ്ങനെ സംസ്ഥാന സര്‍ക്കാര്‍ ഡിപ്പോമാറ്റിക് ഐ.ഡി കാര്‍ഡ് നല്‍കി ?കേരള സര്‍ക്കാരിലെ ഉന്നതരായ ആര്‍ക്കൊക്കെയോ വേണ്ടി കള്ളക്കടത്ത് നടത്താനാണ് വിദേശപൗര​ന്റെ നയതന്ത്ര ചാനല്‍ ഉപയോഗിച്ചത്. മുഖ്യമന്ത്രി മറന്നു വച്ച ബാഗ് എന്തിന് ഡിപ്ലോമാറ്റിക് ചാനലിലൂടെ കൊണ്ടുപോയി എന്നും മുരളീധരന്‍ ചോദിച്ചു.

മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്‌ന സുരേഷ് ഇന്നലെ പുറത്തുവിട്ടത്. ക്ലിഫ് ഹൗസില്‍ കോണ്‍സുല്‍ ജനറലിന് ഒപ്പവും അല്ലാതെയും താന്‍ പല തവണ പോയിട്ടുണ്ടെന്നും രഹസ്യ യോഗങ്ങള്‍ നടന്നിട്ടുണ്ടെന്നും സ്വപ്‌ന ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാനും സ്വപ്‌ന മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിരുന്നു. മറന്നു വച്ച ബാഗ് എന്തിന് നയതന്ത്ര ചാനല്‍ വഴി എന്തിനു കൊണ്ടുപോയി ? ബാഗില്‍ ഉപഹാരമെങ്കില്‍ എന്തിന് നയതന്ത്രചാനല്‍ വഴി കൊണ്ടുപോയി.

വീണ വിജയന്റെ ബിസിനസ് താല്‍പര്യപ്രകാരമാണ് ഷാര്‍ജ ഷെയ്ഖിനെ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിച്ചത്. ഡി.ലിറ്റിന് എത്തിയ ഷാര്‍ജ ഷെയ്ഖിനെ റൂട്ട് മാറ്റിയാണ് ക്ലിഫ് ഹൗസില്‍ എത്തിച്ചത്. ഷാര്‍ജ ഷെയ്ഖിന് മുഖ്യമന്ത്രിയുടെ ഭാര്യയും മകളും സമ്മാനം നല്‍കുന്നതിന്റെ ദൃശ്യം തന്റെ കൈവശമുണ്ട്. തനിക്ക് രാഷ്ട്രീയ അജണ്ടയില്ല.

സ്പ്രിംഗ്‌ളറിന് പിന്നാലെ ബുദ്ധികേന്ദ്രം വീണാ വിജയനാണ്. സ്പ്രിംഗ്‌ളര്‍ വഴി ഡാറ്റബേസ് വിറ്റെന്ന് ശിവശങ്കര്‍ പറഞ്ഞു. പിന്നില്‍ വീണ വിജയനെന്നും പറഞ്ഞു. ശിവശങ്കര്‍ ബലിയാടാവുകയായിരുന്നു. എക്‌സോലോജിക്കിന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ട് എന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here