Thursday, May 13, 2021

സ്വപ്ന സുരേഷിനെ പി.രാധാകൃഷ്ണൻ ചോദ്യം ചെയ്തത് വനിതാ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലോ? 16 അല്ല 30 കൊല്ലമായി രാധാകൃഷ്ണൻ കൊച്ചിയിൽ തന്നെ

Must Read

മിഥുൻ പുല്ലുവഴി

കൊച്ചി: കൈയ്യിൽ കിട്ടുന്ന പ്രതികളെ എല്ലാം ഇടിച്ച് പിഴിഞ്ഞ് ചെറുപ്പത്തിൽ കുടിച്ച മുലപ്പാല് കക്കിക്കും. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഡപ്യൂട്ടി ഡയറക്ടർ പി.രാധാകൃഷ്ണന് സഹപ്രവർത്തകർ നൽകിയിട്ടുള്ള വിശേഷണമാണ് അത്. അങ്ങനെയുള്ള ഉദ്യോഗസ്ഥന് മുമ്പിൽ സ്വപ്ന സുരേഷിനേ പോലുള്ള സുന്ദരി പ്രതിയെ കിട്ടിയിട്ടുണ്ടെങ്കിൽ എന്തു സംഭവിക്കും. അതും അർദ്ധരാത്രിയിൽ. എന്തും സംഭവിക്കാം. പ്രത്യേകിച്ച് വനിത ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ ചോദ്യം ചെയ്താൽ. അത്തരത്തിലൊരു വിവരമാണ് പുതുതായി പുറത്തു വരുന്നത്.

സ്വപ്ന സുരേഷിനെ പി.രാധാകൃഷ്ണൻ ചോദ്യം ചെയ്തത് വനിതാ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലായിരുന്നത്രേ. മുഖ്യമന്ത്രിയുടെ പേര് പറയാൻ കാടൻ ചോദ്യം ചെയ്യൽ മാർഗമായിരുന്നു രാധാകൃഷ്ണൻ സ്വീകരിച്ചത്. മാനസീകമായും ശാരീരികമായും ഉപദ്രവിച്ചാണ് മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചത്. സ്വപ്നയുടെ സ്വത്ത് വകകൾ മുഴുവനായും കണ്ടു കെട്ടാതിരുന്നതും ഒരു ചൂണ്ടയായിരുന്നു. മുഴുവൻ സ്വത്ത് വകകളും കണ്ടു കെട്ടാതിരിക്കാൻ മുഖ്യമന്ത്രിയുടെ പേര് പറയണം എന്നു പോലും ആവശ്യപ്പെട്ടത്രെ. മുഖ്യമന്ത്രിയെ കേസിലേക്ക് വലിച്ചിഴക്കാൻ പി രാധാകൃഷ്ണൻ ശ്രമിച്ചു എന്നത് പ്രതികളുടേയും പോലീസുകാരുടേയും മൊഴികളിൽ നിന്ന് വ്യക്തമാണ്. സ്വപ്നക്ക് എത്രത്തോളം ഉപദ്രവങ്ങൾ നേരിടേണ്ടി വന്നു എന്നത് സംബന്ധിച്ച് അന്വേഷണം നടത്തേണ്ടി ഇരിക്കുന്നു.

കാണാൻ കൊള്ളാവുന്ന വനിത പ്രതികൾക്ക് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ലൈംഗീക പീഡനം വരെ ഏൽക്കേണ്ടി വന്ന നാടാണ് കേരളം. അന്വേഷണം അത്യാവശ്യമാണെന്നാണ് വിലയിരുത്തൽ. അതിന് ഏറ്റവും പ്രാപ്തർ വനിത കമ്മീഷൻ തന്നെ.

പതിനാറല്ല കഴിഞ്ഞ മുപ്പത് വർഷമായി പി.രാധാകൃഷ്ണൻ എന്ന ഉദ്യോഗസ്ഥൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ കൊച്ചി ഓഫീസിലുണ്ട്. ഒരു സ്ഥലംമാറ്റം പോലുമില്ലാതെ മുപ്പത് വർഷം കൊച്ചി ഓഫീസിൽ തുടർന്നത് എങ്ങനെ എന്നും അന്വേഷിക്കേണ്ടി ഇരിക്കുന്നു. എന്തായാലും പി.രാധാകൃഷ്ണനെ പറ്റി കൂടുതൽ വിവരങ്ങൾ സംസ്ഥാനത്തേ അന്വേഷണ ഏജൻസികൾ അന്വേഷിച്ച് തുടങ്ങിയിട്ടുണ്ട്.

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുെടെ പേര് പറയാന്‍ എന്‍ഫോഴ്മെന്‍റ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടെന്ന് ജില്ലാ ജഡ്ജിക്ക് പ്രതി സന്ദീപ് നായരുടെ കത്ത് കൂടി പുറത്തു വന്ന സാഹചര്യത്തിൽ പി.രാധാകൃഷ്ണനെതിരെ നടപടി ശക്തമാക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. മന്ത്രിമാരുടേയും ഒരു ഉന്നതന്റെയും പേര് പറഞ്ഞാല്‍ ജാമ്യം കിട്ടാന്‍ സഹായിക്കാമെന്നും വാഗ്ദാനമുണ്ടായി. എന്‍ഐഎ കേസില്‍ മാപ്പുസാക്ഷിയാണ് സന്ദീപ് നായര്‍ .

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയ്ക്ക് കാവല്‍ നിന്ന പൊലീസുകാര്‍ക്ക് പുറമേ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കുന്നതാണ് കേസിലെ പ്രധാന പ്രതികളിലൊരാളായ സന്ദീപ് നായരുടെ കത്ത് . മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സമെന്‍റ് പി. രാധാകൃഷ്ണന്‍ നിര്‍ബന്ധിച്ചെന്ന് സന്ദീപ് നായര്‍ ജില്ലാ ജഡ്ജിക്ക് ജയില്‍ സൂപ്രണ്ട് മുഖാന്തിരം കത്ത് നല്‍കി. ചില മന്ത്രിമാരുടെ പേരുകളും ഒരു ഉന്നത നേതാവിന്‍റെ മകന്‍റെ പേരും പറഞ്ഞാല്‍ കേസില്‍ ജാമ്യം എതിര്‍ക്കില്ലെന്ന് വാഗ്ദാനം നല്‍കിയെന്നും സന്ദീപ് ആരോപിക്കുന്നു. പി. രാധാകൃഷ്ണന്‍ ഭീഷണിപ്പെടുത്തി.

ഇല്ലാക്കഥകള്‍ മൊഴികളായി മാധ്യമങ്ങള്‍ക്ക് നല്‍കി. ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി സമീപിച്ചപ്പോഴും ഉന്നതരുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചു. കേട്ടിട്ടില്ലാത്ത കമ്പനികളുടെ പേരുകള്‍ പറയണമെന്നും ചില ഉന്നതര്‍ക്ക് അവിടെ നിക്ഷേപം ഉണ്ടെന്ന് പറയണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രേരിതമായി എന്‍ഫോഴ്സ്മെന്‍റ് കേസിന്‍റെ ഗതി മാറ്റിയെന്നും സന്ദീപ് നായര്‍ ആരോപിക്കുന്നു. സ്വര്‍ണക്കടത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലെ മാപ്പുസാക്ഷിയാണ് സന്ദീപ് നായര്‍ എന്നത് ആരോപണത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്.

Leave a Reply

Latest News

ടെസ്‌ലയുടെ കാറുകൾ വാങ്ങാൻ ബിറ്റ്കോയിൻ ഉപയോഗിക്കാമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് ഉടമ ഇലോൺ മസ്ക്

ടെസ്‌ലയുടെ കാറുകൾ വാങ്ങാൻ ബിറ്റ്കോയിൻ ഉപയോഗിക്കാമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് ഉടമ ഇലോൺ മസ്ക്. പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മസ്കിൻ്റെ പുതിയ നിലപാട്. തൻ്റെ ട്വിറ്റർ...

More News