Sunday, September 26, 2021

സനാതന അദ്വൈതാശ്രമ മഠാധിപതി സ്വാമി രാജേന്ദ്ര ഗുരുദേവന് മഹാസാമ്രാജ്യ പട്ടാഭിഷേകം 23-ന്

Must Read

സനാതന അദ്വൈതാശ്രമ മഠാധിപതി സ്വാമി രാജേന്ദ്ര ഗുരുദേവന് മഹാസാമ്രാജ്യ പട്ടാഭിഷേകം 23-ന്. സൂര്യവംശി ഇന്റർനാഷണൽ അഖാഡ ശ്രീ ശ്രീ ആചാര്യ 1008 മഹാമണ്ഡലേശ്വർ സ്വാമി ദേവേന്ദ്ര സൂര്യവംശി (യൂറോപ്യൻ യൂണിയൻ)യാണ് പട്ടാഭിഷേകത്തിന്റെ മുഖ്യാചാര്യൻ. യൂറോപ്യൻ രാജ്യങ്ങളിലെ 13 ശനീശ്വര ആശ്രമങ്ങളുടെ മാധിപതിയാണ് പഞ്ചാബിലെ ജലന്ദർ സ്വദേശിയായ ആചാര്യ ദേവേന്ദ്ര സൂര്യവംശി. പതിനൊന്ന് ലക്ഷത്തോളം സന്ന്യാസിവര്യന്മാർ സൂര്യവംശീ ഇന്റർനാഷണലിന്റെ ദീക്ഷിതരായുണ്ട്. 22-ന് തിരുവനന്തപുരം എയർപോർട്ടിൽ എത്തുന്ന ദേവേന്ദ്രയ്ക്ക് ശിഷ്യർ ഭക്തിനിർഭരമായ വരവേൽപ്പ് നൽകും. 23-ന് രാവിലെ 9-ന് അദ്ദേഹം നെയ്യാറ്റിൻകര വ്ളാങ്ങാമുറി ഗുരുമന്ദിരത്തിലെത്തും. എം.എൽ.എ.മാരായ ആൻസലൻ, സി.കെ.ഹരീന്ദ്രൻ, ഐ.ബി.സതീഷ്, മുൻസിപ്പൽ ചെയർമാൻ രാജ്‌മോഹൻ, സൂര്യവംശി ചീഫ് സെക്രട്ടറി ജനറൽ ആനന്ദ് നായർ, ആശ്രമ കാര്യദർശി ശിവാകൈലാസ് തുടങ്ങിയവർ അദ്ദേഹത്തെ സ്വീകരിക്കും.

ഉച്ചയ്ക്ക് 12 വരെയാണ് പട്ടാഭിഷേക ചടങ്ങുകൾ. അതിനുശേഷം അദ്ദേഹം തമിഴ്‌നാട്ടിലേക്ക് പോകും.

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News