Sunday, November 28, 2021

ജോജു ജോർജ് മദ്യപിച്ചിരുന്നെന്ന് സംശയം; താരത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി

Must Read

ഇന്ധന വില വർധനവിനെതിരെ കോൺഗ്രസ് നടത്തുന്ന ഉപരോധ സമരത്തിൽ പ്രതിഷേധിച്ച ജോജു ജോർജ് മദ്യപിച്ചിരുന്നെന്ന് സംശയം. ഇതിനെ തുടർന്ന് പരിശോധനയ്ക്കായി താരത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ദൃശ്യങ്ങളും ചിത്രങ്ങളും പരിശോധിച്ച് നടപടിയെടുക്കുമെന്ന് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ പറഞ്ഞു.

നടുറോഡിൽ പ്രതികരിച്ചതിനെ തുടർന്ന് സമരക്കാർ ജോജു ജോർജിന്റെ വാഹനത്തിന്റെ ചില്ലടിച്ച് തകർത്തു. ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയതാണെന്നും വനിതാ നേതാക്കളെ അസഭ്യം പറഞ്ഞെന്നും സമരക്കാർ ആരോപിച്ചു. ജോജുവിനെതിരെ കേസെടുക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. അതേസമയം ജോജുവിനെതിരെ പരാതി നൽകുമെന്ന് വനിതാ നേതാക്കൾ പറഞ്ഞു.

ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തുന്ന സമരത്തിൽ ജനങ്ങൾ വലയുകയാണെന്ന് ജോജു പറഞ്ഞു. റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയിൽ ഗതാഗതം തടസ്സപ്പെട്ടതിനു പിന്നാലെ രൂക്ഷ പ്രതികരണവുമായാണ് നടൻ രംഗത്തെത്തിയത്. എറണാകുളം ഇടപ്പള്ളി-വൈറ്റില റോഡിലാണ് കോൺഗ്രസ്സ് ഉപരോധം സംഘടിപ്പിച്ചത്. സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുന്ന സമരമെന്ന് പറഞ്ഞാണ് ജോജു പ്രതികരിച്ചത്.

റോഡ് ഉപരോധത്തെ തുടർന്ന് വാൻ ഗതാഗത കുരുക്കാണ് ഉണ്ടായിരുന്നത്. 1500ഓളം വാഹനങ്ങളാണ് റോഡിൽ നിരന്നുകിടന്നിരുന്നത്. ഇന്ധനവില വർധനയ്ക്കെതിരായ സമരം ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടാവരുതെന്നും നടൻ ജോജു ജോർജ് പറഞ്ഞു. കോണ്‍ഗ്രസുകാരെ നാണം കെടുത്താന്‍ വിവരംകെട്ട കുറേപ്പേര്‍ ഇറങ്ങിയതാണ് റോഡിൽ കാണുന്നത്. കുഞ്ഞുങ്ങളടക്കം റോഡില്‍ കഷ്ടപ്പെടുകയാണെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News