പങ്കാളിയെ ലൈംഗികബന്ധത്തിന് കൈമാറുന്ന സംഘത്തിൽ ഒരു തവണ വന്ന് കുടുങ്ങിയവരുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് പലതവണ ചൂഷണം നടത്തിയതായി സംശയം

0

പങ്കാളിയെ ലൈംഗികബന്ധത്തിന് കൈമാറുന്ന സംഘത്തിൽ ഒരു തവണ വന്ന് കുടുങ്ങിയവരുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് പലതവണ ചൂഷണം നടത്തിയതായി സംശയം. പലരും സംഘത്തിൽനിന്ന് രക്ഷപ്പെടാനാകാത്തവിധം അടിമകളായിട്ടുണ്ടെന്നാണ് പരാതിപ്പെട്ട യുവതിയുടെ മൊഴിയിൽനിന്ന് പോലീസിന് ലഭിച്ച സൂചന. ഇവരുടെ ഭർത്താവ് നിരവധി അശ്ലീല കൂട്ടായ്മകളിൽ പങ്കുവഹിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.

കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽനിന്നുള്ള ആറ് പ്രതികളാണ് നിലവിൽ അറസ്റ്റിലായത്. മൂന്നുപേരെക്കൂടി കണ്ടെത്താനുണ്ട്. ഇതിലൊരാൾ കഴിഞ്ഞ ദിവസം സൗദിയിലേക്ക് കടന്നിരുന്നു. മറ്റ് പ്രതികൾ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ശക്തമാക്കിയതായി പോലീസ് പറഞ്ഞു.

നവമാധ്യമങ്ങൾ കേന്ദ്രീകരിച്ച് പങ്കാളികളെ കൈമാറുന്ന 14 സംഘങ്ങളെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. നിരവധി സ്ത്രീകൾ ഇത്തരത്തിലുള്ള പീഡനങ്ങൾ ഇരയായിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. എന്നാൽ കൂടുതൽ പരാതി ലഭിച്ചിട്ടില്ല. പിടിയിലായ പ്രതികളുടെ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ കേന്ദ്രീകരിച്ച്് അന്വേഷണം നടത്തുന്നുണ്ട്.

വീഡിയോ ചിത്രീകരിച്ചു, ബ്ലാക്ക്മെയിൽ ചെയ്തു

ഒരു ഭർത്താവും ചെയ്യാത്ത വൃത്തികേടുകൾ ചെയ്തുകൂട്ടിയപ്പോഴും അവൾ എല്ലാം സഹിച്ചത് രണ്ടു മക്കളെ ഓർത്താണെന്ന് പരാതിക്കാരിയുടെ സഹോദരൻ പറഞ്ഞു.

വിവാഹം കഴിഞ്ഞ് ഏതാനും വർഷങ്ങൾക്ക് ശേഷം മറ്റുള്ള ആണുങ്ങളോടൊപ്പം കഴിയണമെന്ന് അയാൾ പലവട്ടം നിർബന്ധിച്ചിരുന്നു. സഹികെട്ടപ്പോൾ അവൾ വീട്ടിലേക്ക് വന്നു. അന്ന് ഞങ്ങൾ പോലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ വെറുതെ പറഞ്ഞതാണെന്നും തന്റെ ഭാഗത്തുനിന്നു ഒരിക്കലും ഇങ്ങനെ ഉണ്ടാകില്ലെന്നും പറഞ്ഞ് അയാൾ അവളെ വീണ്ടും കൂട്ടിക്കൊണ്ടുപോയി.

താൻ പറയുന്ന കാര്യങ്ങൾ മറ്റുള്ളവരോട് പറഞ്ഞാൽ മക്കളെയും അവളെയും കൊല്ലുമെന്നും ആത്മഹത്യചെയ്യുമെന്നും അയാൾ ഭീഷണിപ്പെടുത്തി. ഭർത്താവിനോടും മക്കളോടുമുള്ള അവളുടെ സ്നേഹം അയാൾ മുതലെടുത്തു. ഭീഷണിയുടെ മുമ്പിൽ പിടിച്ചുനിൽക്കാനായില്ല. മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ചിത്രങ്ങളും വീഡിയോയും അയാൾ സൂക്ഷിച്ചിരുന്നു. ഇത് ഞങ്ങളുടെ കുടുംബത്തെ കാണിക്കുമെന്നും അവളോട് പറഞ്ഞു.

Leave a Reply