Wednesday, July 28, 2021

ചാരായം വാറ്റിയെന്ന വിവരം എക്സൈസിനെ അറിയിച്ചെന്ന സംശയം; രാത്രി വീട്ടിൽക്കയറി യുവതിയേയും ഭർത്താവിനേയും ആക്രമിച്ച മൂന്ന് പേർ അറസ്റ്റിൽ

Must Read

കിളിമാനൂർ: ചാരായം വാറ്റിയെന്ന വിവരം എക്സൈസിനെ അറിയിച്ചെന്ന സംശയത്തിൽ രാത്രി വീട്ടിൽക്കയറി യുവതിയേയും ഭർത്താവിനേയും ആക്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. കുടവൂർ സീമന്തപുരം കൃഷ്ണാലയത്തിൽ ബിൻസ് (28), സഹോദരൻ ഷിൻസ്‌ (26), സീമന്തപുരം തെക്കേതിൽ വീട്ടിൽ ശബരീനാഥ് (26) എന്നിവരെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 17 നാണ് സംഭവം.

നിരവധി കേസുകളിലെ പ്രതികളും പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരുമായ പ്രതികൾ ചാരായം വാറ്റിയ വിവരം എക്സൈസിന് കൈമാറിയെന്ന സംശയം മൂലമുള്ള വിരോധത്താൽ സീമന്തപുരം സ്വദേശിനിയായ യുവതിയേയും ഭർത്താവിനെയും മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിക്കുകയായിരുന്നു. അക്രമത്തിനുശേഷം ഒളിവിൽ പോയ സംഘം ഒരുമാസത്തോളം വിവിധയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്നു. ഇതിനിടെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷയും നൽകി. കോടതി ജാമ്യം പരിഗണിക്കാനിരിക്കെയാണ് വ്യാജ പേരിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപമുള്ള ലോഡ്ജിൽ കഴിഞ്ഞിരുന്ന മൂവരെയും പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ അടിപിടി കേസുകളുണ്ട്.

രക്ഷപ്പെടാനുപയോഗിച്ച ബൈക്കുകളും മാരകായുധങ്ങളും പോലീസ് കണ്ടെടുത്തു. പള്ളിക്കൽ എസ്.എച്ച്.ഒ. പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ. സഹിൽ, എ.എസ്.ഐ. അനിൽകുമാർ, സി.പി.ഒ. ബിനു, ശ്രീരാജ്, അജീസ്, അനീഷ്‌, ജയഭദ്രൻ എന്നിവരടങ്ങുന്ന സംഘം പിടികൂടിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു

Leave a Reply

Latest News

മാങ്കുളത്ത് ഉറങ്ങിക്കിടന്ന ഭാര്യയെ തലക്കടിച്ച്‌ കാെലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു

അടിമാലി: മാങ്കുളത്ത് ഉറങ്ങിക്കിടന്ന ഭാര്യയെ തലക്കടിച്ച്‌ കാെലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. മാങ്കുളം ആനകുളം നെടുമ്ബാലപ്പുഴയില്‍ ജാേസഫ് മാത്യു (62 ) ഭാര്യ സെലിന്‍...

More News