നടിയെ ആക്രമിച്ച കേസിൽ അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്

0

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ദിലീപ് തെളിവ് നശിപ്പിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എനന്നാൽ തുടരന്വേഷണം ദിലീപിന്റെ അഭിഭാഷകരിലേക്ക് എത്തിയില്ല. പ്രതിഭാഗം അഭിഭാഷകരും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. കേസ് അട്ടിമറിക്കാൻ ശ്രമം ഉണ്ടായി. ഭരണമുന്നണിയുമായി ദിലീപിന് ഗൂഢബന്ധമെന്നും കേസ് അട്ടിമറിക്കാൻ ഉന്നത ഇടപെടൽ ഉണ്ടായെന്നും ഹർജിയിൽ ആരോപിക്കുന്നു.

കേസിൽ തുടരന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചതിനു പിന്നാലെയാണ് ഹർജിയുമായി അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുളള നീക്കം അന്വേഷണസംഘം ഉപേക്ഷിച്ചിരുന്നു. ഗൂഢാലോചനയ്ക്ക് തെളിവില്ലാത്തതിനാല്‍ കാവ്യ മാധവനെ കേസില്‍ പ്രതി ചേർത്തിരുന്നില്ല. ദിലീപിന്‍റെ സുഹൃത്ത് ശരത് ജി.നായർ മാത്രമാണ് പുതിയ പ്രതി. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ശരത്തിന്‍റെ കൈവശമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. കേസിലെ പതിനഞ്ചാം പ്രതിയായാണ് ശരത്തിനെ ഉൾപ്പെടുത്തിയ‌ത്.

അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സുഹൃത്ത് ശരത്തിനെ പതിനഞ്ചാം പ്രതിയാക്കി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. അങ്കമാലി കോടതിയിൽ ആണ് റിപ്പോർട്ട് നൽകിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ശരത്തിന്റെ കൈവശം എത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ദിലീപ് കേസിൽ എട്ടാം പ്രതിയായി തുടരും. ശരത്തിനെ മാത്രം പ്രതിയാക്കി അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച നൽകും.

നടിയെ ആക്രമിച്ച കേസില്‍ ശേഷിക്കുന്നത് പത്തുപ്രതികള്‍. ക്രൈംബ്രാഞ്ച് തയാറാക്കുന്ന അധിക കുറ്റപത്രത്തിലാണ് പ്രതിപ്പട്ടിക പുതുക്കി നൽകിയത്. ശരത് ഉൾപ്പെടെ ഇതേവരെ പ്രതിയാക്കിയത് 15 പേരെയൊണ്. രണ്ട് പേരെ ഹൈക്കോടതി നേരത്തെ വെറുതെവിട്ടിരുന്നു. മൂന്നു പ്രതികളെ മാപ്പുസാക്ഷികളാക്കി.
അതേസമയം നടൻ ദിലീപിനെ നടിയെ ആക്രമിച്ച കേസിൽ പ്രതി ചേർക്കാതിരിക്കാൻ പൊലീസിലെ ഉന്നതൻ 50 ലക്ഷം രൂപ വാങ്ങിയെന്ന വിവരം പുറത്തുവന്നതോടെ വിവാദം കനക്കുകയാണ്. പൊലീസിലെ ഉന്നതൻ തന്നെ ആരോപണ വിധേയനായതോടെ അന്വേഷണം പ്രതിസന്ധിയിലായിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ആരോപണ വിധേയനായ ഉദ്യോ​ഗസ്ഥൻ സർവീസിൽ നിന്നും വിരമിച്ചെങ്കിലും സേനയിലുള്ള അയാളുടെ സ്വാധീനമാണ് കേസ് അട്ടിമറിക്കുന്നതത്രെ. എഡിജിപി എസ് ശ്രീജിത്തിനെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റിയതിന് പിന്നിൽ പോലും ഈ ഉന്നതന്റെ സ്വാധീനമുണ്ടെന്നാണ് റിപ്പോർട്ട്.

കേസിൽ ദിലീപ് അറസ്റ്റിലായതോടെ ’50 ലക്ഷം കൊടുത്തതു വെറുതെയായെന്നു’ പറഞ്ഞ ആലപ്പുഴ സ്വദേശിയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നതിനിടയിലാണ് അന്വേഷണ സംഘത്തലവനെ നീക്കി പുതിയയാളെ നിയോഗിച്ചത്. അന്വേഷണം ടേണിങ് പോയിന്റിലേക്ക് എത്തിയ ഘട്ടമായിരുന്നു ഇത്. ഇതോടെയാണ് കേസ് വഴിതെറ്റുന്നതും. പുതിയ ക്രൈംബ്രാഞ്ച് മേധാവി വിളിച്ചു ചേർന്ന അന്വേഷണ സംഘത്തിന്റെ ആദ്യ യോഗത്തിൽ നൽകിയ നിർദ്ദേശം കോടതിയെയും അഭിഭാഷകരെയും പ്രതിക്കൂട്ടിലാക്കുന്ന അന്വേഷണ വിവരങ്ങൾ പുറത്തുവരരുത് എന്നാണ്.

നടിയെ പീഡിപ്പിച്ചെന്ന കേസിൽ തെളിവു നശിപ്പിക്കാനും പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കാനും തുടർച്ചയായി ശ്രമിച്ച പ്രതിഭാഗം അഭിഭാഷകനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടയിലാണ് എഡിജിപി: എസ്.ശ്രീജിത്തിനും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി: ബൈജു പൗലോസിനുമെതിരെ ഇതേ അഭിഭാഷകൻ സംസ്ഥാന അഭ്യന്തര സെക്രട്ടറിക്കു പരാതി നൽകിയത്. ഒരാഴ്ചയ്ക്കുള്ളിൽ ശ്രീജിത്തിനെ സ്ഥലംമാറ്റി.
തുടരന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം കോടതിയോടു ചോദിക്കാൻ കഴിയില്ലെന്ന മുന്നറിയിപ്പും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇതോടെ ഇതുവരെ കണ്ടെത്തിയ തെളിവുകൾ കൂട്ടിയിണക്കി അനുബന്ധ കുറ്റപത്രം സമർപ്പിക്കാനുള്ള തത്രപ്പാടിലാണ് അന്വേഷണ സംഘം. തുടരന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് 30-ന് വിചാരണ കോടതിയിൽ സമർപ്പിക്കാനാണ് നീക്കം നടക്കുന്നത്.
പുനരന്വേഷണത്തെ തുടർന്ന് ദിലീപിന്റെ സുഹൃത്ത്, ബാലചന്ദ്രകുമാർ വി.ഐ.പി. എന്നു വിശേഷിപ്പിച്ച ശരത് കേസിൽ പ്രതിയായേക്കും. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ ദിലീപിന്റെ കൈയിൽ എത്തിച്ചത് ശരത്താണെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ശരത്തിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
ഫോണിലെ രേഖകൾ മായ്ച്ചതിന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത സൈബർ ഹാക്കർ സായ് ശങ്കർ മാപ്പുസാക്ഷിയാകും. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കം അന്വേഷണസംഘം ഉപേക്ഷിച്ചതായാണ് വിവരം. ഗൂഢാലോചനയിൽ നടി കാവ്യ മാധവന് പങ്കുണ്ടോയെന്നറിയുവാൻ ക്രൈംബ്രാഞ്ച് ഇവരുടെ മൊഴിയെടുത്തിരുന്നു. കാവ്യ മാധവനെ പ്രതിയാക്കില്ലന്നാണ് അറിയുന്നത്. തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലുണ്ടായേക്കും. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഉൾപ്പെടെ ശേഖരിച്ച അന്വേഷണസംഘം കൂടുതൽ സാക്ഷികളുടെയും ദിലീപ് അടക്കമുള്ള ആരോപണവിധേയരുടെയും മൊഴിയെടുത്തിരുന്നു. എഴുപത്തിയഞ്ചോളം പേരുടെ മൊഴികളാണ് എടുത്തത്. ഇതിൽ ഇരുപതെണ്ണം അതിനിർണായകമാകും. ദിലീപ് അഭിനയിച്ച സിനിമ നിർമ്മിച്ചവരെയടക്കം ചോദ്യം ചെയ്തിട്ടുണ്ട്.
പൾസർ സുനിയെ ജയിലിലെത്തിയും ചോദ്യം ചെയ്തിരുന്നു. ശബ്ദരേഖയുൾപ്പെടെ കൂടുതൽ ഡിജിറ്റൽ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഓഡിയോ ക്ലിപ്പുകളിൽ നിന്ന് നടി മഞ്ജു വാരിയർ ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞിരുന്നു. ശബ്ദം തിരിച്ചറിഞ്ഞതായി മഞ്ജു വാരിയരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. കേസിന്റെ വിചാരണ പകുതിയിലധികം പിന്നിട്ടപ്പോഴാണ് ദിലീപിന്റെ സുഹൃത്തായിരുന്ന സംവിധായകൻ ബാലചന്ദ്രകുമാർ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയത്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് നേരിട്ട് പങ്കുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് താൻ സാക്ഷിയാണെന്നുമായിരുന്നു അത്. ഇതിനെ സാധൂകരിക്കുന്ന ചില ഓഡിയോ തെളിവുകളും അന്വേഷണസംഘത്തിന് കൈമാറി. ഇതു തെളിയിക്കാൻ കൂടുതൽ അന്വേഷണം വേണമെന്നും ദിലീപിന്റെ ബന്ധുക്കളുടെയും ഫോണുകൾ പരിശോധിക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പടുകയായിരുന്നു. പുനരന്വേഷണത്തിൽ നിർണായകമായത് ഡിജിറ്റൽ തെളിവുകളായിരുന്നു. ദിലീപിന്റെയും ബന്ധുക്കളുടെയും ഫോണിലെ ചില രേഖകൾ നശിപ്പിച്ചത് ഫൊറൻസിക് പരിശോധനയിൽ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ബാലചന്ദ്രകുമാർ കൈമാറിയ ഓഡിയോ തെളിവുകൾ നിർണായകമായി. ഇതിലെ ശബ്ദം തിരിച്ചറിയാൻ ദിലീപിന്റെ ബന്ധുക്കളുടെയും ശബ്ദപരിശോധന ക്രൈംബ്രാഞ്ച് നടത്തിയിരുന്നു. ദിലീപിന്റെ ബന്ധുക്കളുടെ ഫോൺ പരിശോധിച്ചതിൽ സുപ്രധാനമായ ചില തെളിവുകൾ കിട്ടിയതായാണ് അന്വേഷണസംഘം പറയുന്നത്. ദിലീപിന്റെ ഫോണിലെ ചില ചാറ്റുകൾ, സന്ദേശങ്ങൾ എന്നിവ നശിപ്പിച്ചതായി ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയതായും ക്രൈംബ്രാഞ്ച് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here