Sunday, September 26, 2021

13 ശ്രീലങ്കൻ ബോട്ടുകൾ കൊച്ചി വഴി പാകിസ്താനിലേക്ക് കടന്നേക്കുമെന്ന് രഹസ്യ സന്ദേശം ലഭിച്ചതിനെ തുടർന്ന് കൊച്ചിയിൽ നിരീക്ഷണം ശക്തമാക്കി

Must Read

13 ശ്രീലങ്കൻ ബോട്ടുകൾ കൊച്ചി വഴി പാകിസ്താനിലേക്ക് കടന്നേക്കുമെന്ന് രഹസ്യ സന്ദേശം ലഭിച്ചതിനെ തുടർന്ന് കൊച്ചിയിൽ നിരീക്ഷണം ശക്തമാക്കി. പട്രോളിങ് ശക്തമാക്കിയതായി ഫോർട്ട്‌കൊച്ചി കോസ്റ്റൽ പോലീസ് അറിയിച്ചു. എല്ലാ ബോട്ടുകളും പോലീസ് നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സംശയാസ്പദമായ നിലയിൽ കണ്ട ഒരു ബോട്ട് കോസ്റ്റൽ പോലീസ് പിടിച്ചെടുത്തു. കൊച്ചി ലക്ഷ്യമാക്കി വരുന്ന ബോട്ടായിരുന്നു ഇത്. പോണ്ടിച്ചേരി രജിസ്‌ട്രേഷനുള്ള ഈ ബോട്ടിൽ ഏഴ് മലയാളികളും ആറ് തമിഴ്‌നാട് സ്വദേശികളുമാണുണ്ടായിരുന്നത്. മതിയായ രേഖകൾ ഇല്ലെന്ന് കണ്ടെത്തിയതോടെ ബോട്ട് മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് കൈമാറിയതായി ഫോർട്ട്‌കൊച്ചി കോസ്റ്റൽ പോലീസ് പറഞ്ഞു. ഫോർട്ട്‌കൊച്ചി കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ ബി. സുനുകുമാർ, എസ്.ഐ. ജോർജ് ലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ട് പിടിച്ചത്

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News