Monday, December 6, 2021

സ്വർണക്കടത്ത് കേസിൽ ജാമ്യംലഭിച്ച സ്വപ്ന സുരേഷ് ജയിൽമോചിതയായി

Must Read

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ജാമ്യംലഭിച്ച സ്വപ്ന സുരേഷ് ജയിൽമോചിതയായി. ശനിയാഴ്ച രാവിലെ 11.30-ഓടെയാണ് അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്ന് സ്വപ്ന പുറത്തിറങ്ങിയത്. ജയിലിന് മുന്നിൽ തടിച്ചുകൂടിയ മാധ്യമപ്രവർത്തകർ എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചെങ്കിലും സ്വപ്ന ഒന്നും പ്രതികരിച്ചില്ല. തുടർന്ന് നേരേ വാഹനത്തിൽ കയറുകയായിരുന്നു.

ശനിയാഴ്ച രാവിലെ അമ്മ പ്രഭ സുരേഷ് ജയിലിലെത്തിയാണ് ജാമ്യനടപടികൾ പൂർത്തീകരിച്ചത്. ജയിൽമോചിതയായാൽ മകൾ മാധ്യമങ്ങളെ കാണുമെന്ന് പ്രഭ സുരേഷ് രാവിലെ പ്രതികരിച്ചിരുന്നു. തുടർന്ന് ഒരുമണിക്കൂറോളം കഴിഞ്ഞ് പ്രഭ സുരേഷിനൊപ്പം സ്വപ്ന ജയിലിന് പുറത്തേക്ക് വന്നെങ്കിലും ഒന്നും പ്രതികരിക്കാൻ തയ്യാറായില്ല.

അമ്മയുടെ കൈപിടിച്ചാണ് സ്വപ്ന ജയിൽ വളപ്പിന് പുറത്തേക്ക് വന്നത്. ഇരുവരും ബാലരാമപുരത്തുള്ള വീട്ടിലേക്കാണ് പോകുന്നതെന്നാണ് സൂചന. ഒരുപക്ഷേ, വീട്ടിലെത്തിയാൽ സ്വപ്ന മാധ്യമങ്ങളെ കാണാനുള്ള സാധ്യതയുണ്ട്.

വിവാദമായ സ്വർണക്കടത്ത് കേസിൽ ഒരുവർഷത്തിലേറെ നീണ്ട ജയിൽവാസത്തിന് ശേഷമാണ് സ്വപ്ന പുറത്തിറങ്ങിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാകേസുകളിലും സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചതോടെയാണ് ജയിൽമോചനം സാധ്യമായത്.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News