Friday, April 16, 2021

സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഒരു വീഡിയോ കാരണം പുറത്തിറങ്ങാൻപറ്റാത്ത അവസ്ഥയിലായിരിക്കുകയാണു മാന്നാർ കുരട്ടിശ്ശേരി സുരഭിയിൽ സുരേഷ് കുമാറിന്റെ കുടുംബം

Must Read

ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും

ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വസ്തുതകളുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തതെന്നാണ് സർക്കാരിന്റെ...

We അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ സജയ് ദത്ത് ഉൾപ്പടെ അഞ്ച് പ്രതികളുണ്ടെന്ന് സൂചന

ആലപ്പുഴ: വള്ളികുന്നത്ത് പതിനഞ്ചുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ സജയ് ദത്ത് ഉൾപ്പടെ അഞ്ച് പ്രതികളുണ്ടെന്ന് സൂചന. ഇവർക്ക് ആർഎസ്എസ് ബന്ധമുണ്ടെങ്കിലും കൊലയ്ക്ക് പിന്നിൽ...

കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുരീപ്പുഴ പയസ് വര്‍ക്കേഴ്‌സ് ഓഫ് സെന്റ് ജോസഫ് കോണ്‍വെന്റിലെ കിണറ്റിലാണ് പാവുമ്പ സ്വദേശിനി മേബിള്‍ ജോസഫിനെ മരിച്ചനിലയില്‍...

മാന്നാർ:സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഒരു വീഡിയോ കാരണം പുറത്തിറങ്ങാൻപറ്റാത്ത അവസ്ഥയിലായിരിക്കുകയാണു മാന്നാർ കുരട്ടിശ്ശേരി സുരഭിയിൽ സുരേഷ് കുമാറിന്റെ കുടുംബം.

കുളിമുറിയിൽ ഒളിപ്പിച്ചുവെച്ച മദ്യക്കുപ്പി ഭാര്യ അറിയാതെ എടുക്കുന്നതിനിടയിൽ മാലിന്യക്കുഴലിൽ കൈകുടുങ്ങിയ ആളിനെ അഗ്നിശമനസേന രക്ഷപ്പെടുത്തുന്നു എന്ന നിലയിലാണു വാട്സാപ്പിലും മറ്റു സാമൂഹികമാധ്യമങ്ങളിലും വീഡിയോ പ്രചരിച്ചത്. ഈ അടിക്കുറിപ്പുകാരണം വീഡിയോ വൈറലായി.

എന്നാൽ, സംഭവത്തെക്കുറിച്ച് സുരേഷ്കുമാർ പറയുന്നത് ഇതാണ്. കഴിഞ്ഞമാസം 26-ന് രാത്രിയിൽ വീട്ടിലെ കുളിമുറിയിൽ അഴുക്കുവെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടന്നു. പ്ലംബറെ വിളിച്ചിട്ടുവരാത്തതിനാൽ സ്വയം നന്നാക്കാനിറങ്ങി. പൈപ്പിലൂടെ കൈ കടത്തിയപ്പോൾ പൈപ്പിലെ അരിപ്പയുടെ സ്റ്റീൽവളയത്തിൽ കൈ കുടുങ്ങുകയും പുറത്തെടുക്കാൻ പറ്റാതെവരുകയുംചെയ്തു. വിവരമറിഞ്ഞെത്തിയ അയൽക്കാർ മാവേലിക്കര അഗ്നിശമനസേനാ യൂണിറ്റിനെ വിവരം ധരിപ്പിച്ചു. ഇവരെത്തി കുളിമുറിയുടെ ടൈൽ ഇളക്കി സ്റ്റീൽവളയം മുറിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഇത് വീഡിയോസഹിതം അഗ്നിശമനസേനാവിഭാഗം അവരുടെ ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. ഇതിൽനിന്ന് വീഡിയോ എടുത്ത ആരോ ആണ് ഒളിപ്പിച്ച മദ്യം എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന വിശദീകരണത്തോടെ പ്രചരിപ്പിച്ചത്.

വിഡിയോ പകർത്തിയ അഗ്നിശമന സേനാംഗങ്ങൾതന്നെ ഈ പ്രചാരണം നിഷേധിച്ചിട്ടുണ്ട്. ഈ വ്യാജപ്രചാരണത്തിനെതിരേ നിയമനടപടികൾക്കൊരുങ്ങുകയാണു സുരേഷ്. കൊച്ചി മെട്രോയിൽ സുഖമില്ലാതെ അവശനിലയിൽ കിടന്നയാൾ മദ്യപിച്ചുകിടക്കുകയാണെന്നും മുൻപ് പ്രചാരണമുണ്ടായിരുന്നു. ഇതു പിന്നീട് ‘വികൃതി’ എന്ന സിനിമയ്ക്കു കാരണമായി.

English summary

Suresh Kumar’s family in Mannar Kurattissery Surabhi is in a dilemma due to a video circulating on social media.

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News