കോട്ടയം: പാലായെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ സുരേഷ് ഗോപി മാണി സി.കാപ്പനുമായി കൂടിക്കാഴ്ച നടത്തിയത് ചർച്ചയാകുന്നു. ‘കാവൽ’ സിനിമയുടെ ഷൂട്ടിങിനായി പാലക്കാട്ടേക്ക് പോകുംവഴിയാണ് ബി.ജെ.പി എം.പികൂടിയായ സുരേഷ്ഗോപി കാപ്പനെ കണ്ടത്.സീറ്റ ്നഷ്ടമായാൽ യു.ഡി.എഫിനൊപ്പം ചേർന്ന് കാപ്പൻ മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച പാലായിലെത്തിയ സുരേഷ്ഗോപി കാപ്പനെ കണ്ടത്.
ജോസ്.െക.മാണിക്കായി പാലാ സീറ്റ് വിട്ടുനൽകേണ്ടിവരുമെന്ന പ്രചാരണങ്ങൾക്കിടെ, ഇതിെന ഏതിർത്ത് കാപ്പൻ രംഗത്തെത്തിയിരുന്നു. പാലാ സീറ്റ് വിട്ടുനൽകില്ലെന്ന് എൻ.സി.പിയും വ്യക്തമാക്കിയിരുന്നു.
ഇടതുമുന്നണിയിൽ വിശ്വാസമെന്ന് മാണി.സി.കാപ്പൻ എം.എൽ.എ. പാലാ സീറ്റിൽ ബലം പിടിക്കില്ലെന്ന് ജോസ്.കെ.മാണി വ്യക്തമാക്കിയിട്ടുണ്ട്. സീറ്റുകൾ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ എന്‍.സി.പി ചര്‍ച്ച ചെയ്യും. എൽ.ഡി.എഫിൽ സീറ്റ് ചർച്ച ആരംഭിച്ചിട്ടില്ല. പാർട്ടിയും മുന്നണിയുമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. തനിക്ക് ഇപ്പോൾ ആശങ്കകളൊന്നുമില്ലെന്നും മണ്ഡലത്തിെൻറ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
English summary
Suresh Gopi’s meeting with Mani C. Kappan is discussed during the controversy over Pala.