Thursday, November 26, 2020

എൻ.ഡി.എ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനസംഘടനയിൽ കേരളത്തിൽ നിന്നും സുരേഷ് ഗോപിയും; കേന്ദ്ര പ്രതിരോധ സഹമന്ത്രിയാകും; വി.മുരളീധരനെതിരെ പടയൊരുക്കം

Must Read

സ്റ്റാർ പദവി കിട്ടാനായി കോഴ നൽകി ഹോട്ടലുകൾ; സിബിഐ റെയ്ഡ് പുരോഗമിക്കുന്നു

കൊച്ചി: ഹോട്ടലുകൾ കോഴ നൽകി സ്റ്റാർ പദവി നേടിയെന്ന് സിബിഐ കണ്ടെത്തൽ. കേരളത്തിലടക്കം രാജ്യമെങ്ങും വ്യാപക റെയ്ഡ് പുരോഗമിക്കുകയാണ്. ചെന്നൈയിലെ ടൂറിസം മന്ത്രാലയ ഉദ്യോഗസ്ഥരാണ് കോഴ...

ജി.പി.എസിലും കൃത്രിമം; മോട്ടോർ വാഹന വകുപ്പ് നടപടിക്ക്

കൊ​ച്ചി: നി​യ​മ​ലം​ഘ​നം ത​ട​യാ​നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ൽ ​ ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​യ ജി.​പി.​എ​സ് സം​വി​ധാ​ന​ത്തി​ലും കൃ​ത്രി​മം ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്ത​ൽ. ശ​ക്ത​മാ​യ ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ് മോ​​ട്ടോ​ർ വാ​ഹ​ന...

കർഷകസംഘടനകളുടെ ‘ദില്ലി ചലോ’ മാർച്ച്

ദില്ലി/ ഫരീദാബാദ്: ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കർഷകസംഘടനകൾ ആഹ്വാനം ചെയ്ത 'ദില്ലി ചലോ' മാർച്ചിന് അനുമതി നൽകാതെ ദില്ലി പൊലീസ്. കേന്ദ്രസർക്കാരിന്‍റെ പുതിയ കർഷകനിയമങ്ങൾക്കെതിരെ വിവിധ കർഷകസംഘടനകൾ...

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാമത് എൻ.ഡി.എ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനസംഘടനയിൽ കേരളത്തിൽ നിന്നും സുരേഷ് ഗോപിയും. കേന്ദ്ര പ്രതിരോധ സഹമന്ത്രിയായി സുരേഷ് ഗോപി അടുത്ത മാസം ചുമതലയേൽക്കുമെന്ന് ബി.ജെ.പി വൃത്തങ്ങൾ സൂചന നൽകി. സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് വിവാദത്തിലായ കേന്ദ്രമന്ത്രി വി. മുരളീധരനെ മാറ്റാൻ ഒരു വിഭാഗം നേതാക്കാൾ രഹസ്യ നീക്കം നടത്തുന്നുണ്ട്. നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്തു നടന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും വി.മുരളീധരനും രണ്ടു തട്ടിലാണ്. മുരളീധരൻ്റെ പ്രസ്താവനക്ക് വിരുദ്ധമായ നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്നത് ശ്രദ്ധേയം. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂനപക്ഷ പ്രതിനിധിയെ മന്ത്രി ആക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.

ഡോ.സി. വി. ആനന്ദബോസിൻ്റെ പേരും മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. കേരളത്തിലെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന സി.വി.ആനന്ദ് ബോസ് നിലവിൽ ദേശീയ ഹെറിറ്റേജ് പദ്ധതിയുടെ മുഖ്യ ഉപദേഷ്‌ടാവാണ്.

വിവിധ വകുപ്പുകളിലെ മന്ത്രിമാരുടെ പ്രവർത്തനങ്ങളും അവർക്ക് നൽകിയ ലക്ഷ്യം പൂർത്തീകരിച്ചോ മുതലായ കാര്യങ്ങളുടെ പരിശോധന പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിക്കഴിഞ്ഞു. കാബിനറ്റിൽ ചില മാറ്റങ്ങളെല്ലാം ഇതോടെ ഉണ്ടാകുമെന്നാണ് സൂചനകൾ. നിലവിൽ മുഖ്യ ഭരണകക്ഷിയായ ബിജെപി വിവിധ സംസ്ഥാനങ്ങളിലെ പാർട്ടി പുനസംഘടന പൂർത്തിയാക്കുന്ന തിരക്കിലാണ്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല

ഭരണഘടനയുടെ ആർട്ടിക്കിൾ 370 ദുർബലപ്പെടുത്തിയതും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും അയോധ്യ കേസ് വിധിയുമെല്ലാം പ്രതികൂല അഭിപ്രായങ്ങളെക്കാൾ അനുകൂല അഭിപ്രായമാണ് ജനങ്ങൾക്കിടയിൽ സർക്കാരിനെ കുറിച്ചുണ്ടാക്കിയത്. അമേരിക്കയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിലെ വളർച്ചയും ഇവയിൽ പെടും. പൗരത്വ ഭേദഗതി ആക്ട്, ഷഹീൻബാഗിലെ സമരം തുടർന്ന് ഡൽഹിയിൽ ജെഎൻയുവിലെ വിദ്യാർത്ഥികളെ ആക്രമിച്ചതും രാജ്യ തലസ്ഥാനത്ത് അരങ്ങേറിയ കലാപം ഇവയാണ് ഇക്കാലയളവിൽ സർക്കാരിന്റെ ശോഭ കെടുത്തിയത്.

ലോകത്ത് ഏറ്റവും ജനസാന്ദ്രതയുള്ള രണ്ടാമത് രാജ്യമായിട്ടും കൊവിഡ്-19 മഹാമാരി കേസുകൾ അധികമാകാതെ പിടിച്ചുനിർത്തിയതിന് നിരവധി രാജ്യങ്ങൾ ഇന്ത്യയെ പുകഴ്ത്തിയിട്ടുണ്ട്. 5164 പേരാണ് കൊവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചത്. 89,995 പേർക്ക് രോഗം സ്ഥിരീകരിച്ചു. എന്നാൽ ഇതിനെ ഇന്ത്യ പ്രതിരോധിച്ചത് അഞ്ച് ഘട്ടമായി നിൽക്കുന്ന രാജ്യമാകെയുള്ള ലോക്ഡൗണിലൂടെയായിരുന്നു. ഇതിലൂടെ സാമ്പത്തിക രംഗം വീണ്ടും മോശമായി. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൽ സ്വകാര്യവത്കരണത്തിന് വഴിമാറി കൊടുക്കുന്നു എന്ന ശക്തമായ ആരോപണവുമുണ്ടായി.

എന്നാൽ ഇക്കാലങ്ങളിലത്രയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മതിപ്പ് കുറഞ്ഞിട്ടില്ല. ഏപ്രിൽ മാസത്തിൽ ആഗോള ഡേറ്റ ഇന്റലിജൻസ് സംരംഭമായ മോണിംഗ് കൺസൾട്ട് നടത്തിയ സർവ്വേയിൽ ലോകത്തെ പത്ത് പ്രമുഖ നേതാക്കന്മാരിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ, ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ എന്നിവർക്കൊപ്പമാണ് മോദിയുടെ സ്ഥാനം.

English summary

Suresh Gopi from Kerala in the first cabinet reshuffle of the second NDA government led by Prime Minister Narendra Modi. BJP sources have hinted that Suresh Gopi will take over as Union Minister of Defense next month.

Leave a Reply

Latest News

സ്റ്റാർ പദവി കിട്ടാനായി കോഴ നൽകി ഹോട്ടലുകൾ; സിബിഐ റെയ്ഡ് പുരോഗമിക്കുന്നു

കൊച്ചി: ഹോട്ടലുകൾ കോഴ നൽകി സ്റ്റാർ പദവി നേടിയെന്ന് സിബിഐ കണ്ടെത്തൽ. കേരളത്തിലടക്കം രാജ്യമെങ്ങും വ്യാപക റെയ്ഡ് പുരോഗമിക്കുകയാണ്. ചെന്നൈയിലെ ടൂറിസം മന്ത്രാലയ ഉദ്യോഗസ്ഥരാണ് കോഴ...

ജി.പി.എസിലും കൃത്രിമം; മോട്ടോർ വാഹന വകുപ്പ് നടപടിക്ക്

കൊ​ച്ചി: നി​യ​മ​ലം​ഘ​നം ത​ട​യാ​നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ൽ ​ ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​യ ജി.​പി.​എ​സ് സം​വി​ധാ​ന​ത്തി​ലും കൃ​ത്രി​മം ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്ത​ൽ. ശ​ക്ത​മാ​യ ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ് മോ​​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ഇ​നി​യും ജി.​പി.​എ​സ്​ ഘ​ടി​പ്പി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക്​...

കർഷകസംഘടനകളുടെ ‘ദില്ലി ചലോ’ മാർച്ച്

ദില്ലി/ ഫരീദാബാദ്: ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കർഷകസംഘടനകൾ ആഹ്വാനം ചെയ്ത 'ദില്ലി ചലോ' മാർച്ചിന് അനുമതി നൽകാതെ ദില്ലി പൊലീസ്. കേന്ദ്രസർക്കാരിന്‍റെ പുതിയ കർഷകനിയമങ്ങൾക്കെതിരെ വിവിധ കർഷകസംഘടനകൾ ആഹ്വാനം ചെയ്ത മാർച്ചിന്‍റെ പശ്ചാത്തലത്തിൽ ഫരീദാബാദിലും...

അർജന്റീനയിൽ മറഡോണയുടെ പേരിൽ ആരാധനാലയം, താരത്തിനായി പ്രത്യേകം മതം രൂപീകരിച്ചത് ആരാധകർ

അർജന്റീന: ബ്യൂണസ് അയേഴ്സിന്റെ തെക്കൻ പ്രാന്തപ്രദേശത്തെ ചേരിയിലെ ഒരു ദരിദ്രകുടുംബത്തിൽ നിന്നും ലോകം അറിയുന്ന പ്രശസ്‌ത കാൽപന്ത് കളിക്കാരനിലേക്കുള്ള ദൂരം മറികടക്കുന്നതിനിടെ പേരിനും പ്രശസ്‌തിക്കുമൊപ്പം ഡീഗോ മറഡോണ നേടിയത് നിരവധി ആരാധകരെ കൂടിയാണ്....

നിവാര്‍ ചുഴലിക്കാറ്റ് കരതൊട്ടു; പുതുച്ചേരിയിലും തമിഴ്‍നാട്ടിലും കനത്ത മഴ

നിവാർ ചുഴലിക്കാറ്റ് പൂർണമായും കരതൊട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പതിനൊന്ന് മണിയ്ക്കാണ് കാറ്റിന്‍റെ ആദ്യഭാഗം തീരത്ത് എത്തിയത്. രണ്ടരയോടെ മധ്യഭാഗം എത്തി. പുതുച്ചേരി, കടലൂർ തൂടങ്ങിയ മേഖലകളിൽ മഴയും കാറ്റും തുടരുന്നു. നിലവിൽ...

More News