Monday, December 6, 2021

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നാളെ ഇടക്കാല വിധി പറയും

Must Read

ന്യുഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നാളെ ഇടക്കാല വിധി പറയും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തരായ എന്‍.റാം, ശശി കുമാര്‍, രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ്, അഭിഭാഷകനായ എം.എല്‍ ശര്‍മ്മ, മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ, ആര്‍.എസ്.എസ് നേതാവ് കെ.എന്‍ ഗോവിന്ദാചാര്യ എന്നിവരാണ് നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ നിരീക്ഷിക്കാന്‍ ഇസ്രയേല്‍ ചാര സോഫ്ടവേര്‍ ആയ പെഗാസസ് ഉപയോഗിച്ചുവെന്നാണ് ആരോപണം. മാധ്യമപ്രവര്‍ത്തകനായ പരണ്‍ജോയ് ഗുഹ തകുര്‍ത്ത, എസ്എന്‍എം അബ്ദി, പ്രേം ശങ്കര്‍ ഝാ, രൂപേഷ് കുമാര്‍ സിന്‍ഹ്, ഇപ്‌സ ശതാക്ഷി തുടങ്ങി പെഗാസസ് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നവരും എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും കോടതിയെ സമീപിച്ചിരുന്നു.

സുപ്രീം കോടതിയിലെ സിറ്റിംഗ് അല്ലെങ്കില്‍ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News