മടങ്ങിയെത്താന്‍ തടവുകാരെ നിര്‍ബന്ധിക്കരുതെന്ന്‌ സുപ്രീം കോടതി

0

കൊച്ചി: കോവിഡ്‌ രൂക്ഷമായ സാഹചര്യത്തില്‍, പരോളിലുള്ള തടവുകാരെ മടങ്ങിയെത്താന്‍ നിര്‍ബന്ധിക്കരുതെന്നു കേരള സര്‍ക്കാരിനോടു സുപ്രീം കോടതി. മടങ്ങിയെത്താനുള്ള സമയം നീട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ ഒരുപറ്റം തടവുകാര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണു സുപ്രീം കോടതിയുടെ വാക്കാലുള്ള നിര്‍ദ്ദേശം.
പരോള്‍ ലഭിച്ച മിക്കവരും ജയിലുകളില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍, ചിലര്‍ സുപ്രീം കോടതിയെ സമീപിച്ചു. നേരത്തെ സുപ്രീം കോടതിയെ സമീപിച്ച്‌ അനുകൂല ഉത്തരവു വാങ്ങിയവര്‍ ജയിലില്‍ തിരിച്ചെത്തിയിട്ടില്ല.
ഈ പശ്‌ചാത്തലത്തില്‍ ജയില്‍ അധികൃതര്‍ കടുത്ത നടപടി സ്വീകരിച്ചതോടെയാണു തടവുകാര്‍ സുപ്രീം കോടതിയെ സമീപിച്ചത്‌. മറ്റൊരു ഉത്തരവുവരെ പരോളില്‍ തുടരാമെന്ന സുപ്രീം കോടതിയുടെ മുന്‍ ഉത്തരവു ചൂണ്ടിക്കാട്ടിയാണു തടവുകാര്‍ റിട്ട്‌ ഹര്‍ജി നല്‍കിയത്‌.

Leave a Reply