Monday, September 27, 2021

ഹൈക്കോടതിയിലെ ഒന്നാം നമ്പർ കോടതിഹാളിൽ നടന്ന ഫുൾകോർട്ട് റഫറൻസിൽ മറുപടിപ്രസംഗം നടത്തവെ വാക്കുകൾ ഇടറി നിയുക്ത സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാർ

Must Read

ഹൈക്കോടതിയിലെ ഒന്നാം നമ്പർ കോടതിഹാളിൽ നടന്ന ഫുൾകോർട്ട് റഫറൻസിൽ മറുപടിപ്രസംഗം നടത്തവെ വാക്കുകൾ ഇടറി നിയുക്ത സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാർ. ചങ്ങനാശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ ബെഞ്ച് ക്ലാർക്കായിരുന്ന അച്ഛൻ, പരേതനായ സി. തേവനെക്കുറിച്ചും അമ്മ വി.ടി. സരസ്വതിയെക്കുറിച്ചുമുള്ള ഓർമകൾ പങ്കുവെച്ചപ്പോഴാണ് അദ്ദേഹത്തിന്റെ വാക്കുകൾ ഇടറിയത്.

സഹോദരി, പരേതയായ സി.ടി. രാധാമണിയെയും അദ്ദേഹം അനുസ്മരിച്ചു. ഇവരുടെ അനുഗ്രഹമാണ് തന്റെ ഇപ്പോഴത്തെ സ്ഥാനലബ്ധിയിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അഭിഭാഷകവൃത്തിയിൽ പി.എസ്. വാസുദേവൻ, എം.കെ. ദാമോദരൻ, സി.പി. സുധാകരപ്രസാദ് എന്നിവരായിരുന്നു തന്റെ വഴികാട്ടികളെന്ന് അദ്ദേഹം പറഞ്ഞു. അഭിഭാഷകൻ എന്ന നിലയിൽ തന്നെ രൂപപ്പെടുത്തിയതിൽ മുൻ അഡ്വക്കേറ്റ് ജനറൽ എം.കെ. ദാമോദരന്റെ പങ്ക് വളരെ വലുതായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.

മാവേലിക്കരയിൽ നിന്ന് എറണാകുളത്തേക്ക് പ്രാക്ടീസ് മാറ്റാൻ നിർദേശിച്ചത് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ ആയിരുന്നു. അഭിഭാഷകവൃത്തിയിൽ ശോഭിക്കാൻ‍ കഠിനാധ്വാനമല്ലാതെ കുറുക്കുവഴികളില്ലെന്നും അദ്ദേഹം ഒാർമിപ്പിച്ചു.

കഠിനാധ്വാനവും വിനയവുമാണ് ജസ്റ്റിസ് സി.ടി. രവികുമാറിന്റെ ഏറ്റവും വലിയ യോഗ്യതയെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ ആശംസാ പ്രസംഗത്തിൽ പറഞ്ഞു. അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് തോമസ് എബ്രഹാം തുടങ്ങിയവരും ആശംസ നേർന്നു.

ഹൈക്കോടതിയിലെ മറ്റ് ജഡ്ജിമാർ ജസ്റ്റിസ് സി.ടി. രവികുമാറിന്റെ കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഹൈക്കോടതി ജഡ്ജിയായി 12 വർഷത്തിലധികം സേവനമനുഷ്ടിച്ചിട്ടാണ് ജസ്റ്റിസ് രവികുമാർ സുപ്രീംകോടതിയിലേക്ക് പോകുന്നത്

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News