ന്യൂഡൽഹി: മതവികാരം വൃണപ്പെടുത്തിയെന്ന് ആരോപിച്ച് വിവിധ സംസ്ഥാനങ്ങളിൽ കേസെടുക്കുന്നതിനെതിരേ വെബ് പരന്പരയായ താണ്ഡവിന്റെ അണിയറ പ്രവർത്തകർ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസയച്ചു. ആരുടെയും മതവികാരത്തെ വൃണപ്പെടുത്താൻ പാടില്ലെന്നും കോടതി നിരീക്ഷിച്ചു.
ഈ വിഷയത്തിൽ ആറ് സംസ്ഥാനങ്ങളിലായി കേസ് രജിസ്റ്റർ ചെയ്തതിൽ അറസ്റ്റ് നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. എഫ്ഐആറുകൾ റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും ജസ്റ്റീസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഹർജിക്കാർക്കു വേണമെങ്കിൽ ഇടക്കാല ജാമ്യത്തിനായി അതാത് ജില്ലാ കോടതികളെ സമീപിക്കാമെന്നും മൂന്നംഗ ബെഞ്ച് നിർദേശിച്ചു.
English summary
Supreme Court issues notice to Tandav activists