Thursday, January 21, 2021

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി സുപ്രീംകോടതി അഭിഭാഷകര്‍

Must Read

പൊലീസ് കോൺസ്റ്റബിളിനെ ആക്രമിച്ച സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തു

ബംഗളൂരു: മംഗളൂരുവിൽ പൊലീസ് കോൺസ്റ്റബിളിനെ ആക്രമിച്ച സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തു. 2019 ഡിസംബറിൽ മംഗളൂരു വെടിെവപ്പിനു പ്രതികാരമായാണ് സംഘം പൊലീസിനെ മർദിച്ചതെന്ന്...

സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍ 441, ആലപ്പുഴ 422, തിരുവനന്തപുരം 377,...

സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം...

മംഗലപുരത്ത് 14കാരനെ മാതാവും സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചെന്ന് പരാതി

മംഗലപുരം: മംഗലപുരത്ത് 14കാരനെ മാതാവും സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചെന്ന് പരാതി. ഇതുസംബന്ധിച്ച് കുട്ടിയുടെ പിതാവ് മംഗലപുരം പൊലീസിലും ചൈൽഡ് ലൈനിലും പരാതി...

പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി സുപ്രീംകോടതി അഭിഭാഷകർ. ഡല്‍ഹി ബാർ കൗൺസിൽ അംഗം രാജീവ് ഖോസ്‍ല, എച്ച്.എസ് ഫൂൽക്ക തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഐക്യദാര്‍ഢ്യം.

‘രാജ്യത്തെ ഓരോ പൗരനും പ്രതിഷേധിക്കാൻ അവകാശമുണ്ട്. അവര്‍ ആ പാര്‍ട്ടിയില്‍ പെട്ടവരാണ്, ഈ പാര്‍ട്ടിയില്‍ അംഗമാണ് എന്നൊക്കെ ആരോപിക്കുന്നത് നിരുത്തരവാദപരമായ സമീപനമാണ്. അവർ കർഷകരാണ്. അവരിൽ പലരും എന്‍റെ സ്വന്തം ഗ്രാമത്തിൽ നിന്നുള്ളവരാണ്. ഹരിയാന സർക്കാർ കർഷകരോട് ചെയ്തത് ശരിയല്ല. കർഷകരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണം’- എച്ച്.എസ് ഫൂല്‍ക്ക പറഞ്ഞു.
നീതിന്യായ വ്യവസ്ഥയെ തകർക്കാന്‍ സർക്കാർ ശ്രമിക്കുന്നുവെന്ന് രാജീവ് ഖോസ്‍ല വിമര്‍ശിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ ബാർ കൗൺസിൽ ഡിസംബർ 4ന് യോഗം ചേരും. എ.ഡിഎം, എസ്.ഡി.എം ഒക്കെ സര്‍ക്കാരിന്‍റെ പാവകളാണ്. സർക്കാർ നീതി നൽകാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമേ അവർ നീതി നൽകൂ. ഭൂമി അധികാരം ഉള്ളവരുടെ കൈകളില്‍ എത്തുന്ന സാഹചര്യമുണ്ടാകും. ഞങ്ങളുടെ പ്രഥമ പരിഗണന നീതി ഉറപ്പുവരുത്തുക എന്നതാണെന്നും രാജീവ് ഖോസ്‍ല പറഞ്ഞു.
ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി തുടങ്ങിയവയെ അവശ്യ സാധനങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഒരു കിലോ ഉള്ളി വാങ്ങാന്‍ 200 രൂപയൊക്കെ നല്‍കേണ്ടി വരും. സാധാരണക്കാര്‍ക്ക് ജീവിക്കേണ്ടേ?- രാജീവ് ഖോസ്‍ല ചോദിക്കുന്നു.
എന്നാല്‍ കർഷകരുടെ പ്രതിസന്ധി ഇല്ലാതാക്കുന്നതോടൊപ്പം പുതിയ അവകാശങ്ങളും അവസരങ്ങളും നൽകുന്നതാണ് കാർഷിക നിയമങ്ങളെന്നാണ് മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. മതിയായ ചർച്ചകൾക്ക് ശേഷമാണ് നിയമങ്ങൾ കൊണ്ടുവന്നത്. വർഷങ്ങളായുള്ള കർഷകരുടെ ആവശ്യമാണ് നിയമം നടപ്പാക്കിയതിലൂടെ സാക്ഷാത്കരിച്ചതെന്നും പ്രധാനമന്ത്രി അവകാശപ്പെടുകയുണ്ടായി.
കർഷകരുടെ സമരം അഞ്ചാം ദിവസത്തിലെത്തി. സമരസ്ഥലം മാറ്റിയാൽ ചർച്ചയാകാമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഒത്തുതീർപ്പ് വ്യവസ്ഥ സമരക്കാർ തള്ളി. ഉപാധി വെച്ചുള്ള ഒരു ചർച്ചക്കും തയ്യാറല്ലെന്ന് വ്യക്തമാക്കിയ ക൪ഷക൪, കേന്ദ്രത്തെ അതി൪ത്തിയിലെ സമര വേദിയിലേക്ക് ചർച്ചക്ക് ക്ഷണിച്ചിരിക്കുകയാണ്. Supreme Court advocates in solidarity with farmers protesting against new agricultural laws. The solidarity was led by Delhi Bar Council members Rajiv Khosla and HS Phoolka.
‘Every citizen of the country

Leave a Reply

Latest News

പൊലീസ് കോൺസ്റ്റബിളിനെ ആക്രമിച്ച സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തു

ബംഗളൂരു: മംഗളൂരുവിൽ പൊലീസ് കോൺസ്റ്റബിളിനെ ആക്രമിച്ച സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തു. 2019 ഡിസംബറിൽ മംഗളൂരു വെടിെവപ്പിനു പ്രതികാരമായാണ് സംഘം പൊലീസിനെ മർദിച്ചതെന്ന്...

സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍ 441, ആലപ്പുഴ 422, തിരുവനന്തപുരം 377,...

സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍ 441, ആലപ്പുഴ 422,...

മംഗലപുരത്ത് 14കാരനെ മാതാവും സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചെന്ന് പരാതി

മംഗലപുരം: മംഗലപുരത്ത് 14കാരനെ മാതാവും സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചെന്ന് പരാതി. ഇതുസംബന്ധിച്ച് കുട്ടിയുടെ പിതാവ് മംഗലപുരം പൊലീസിലും ചൈൽഡ് ലൈനിലും പരാതി നൽകി. കഴിഞ്ഞ ഒരുവർഷമായി അകാരണമായി മാതാവും...

വിമാനയാത്രക്കിടെ ഏഴുവയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

നാഗ്പുർ: വിമാനയാത്രക്കിടെ ഏഴുവയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ലഖ്നോ -മുംബൈ ഗോഎയർ വിമാനത്തിലാണ് സംഭവം. കുട്ടിക്ക് ദേഹാസ്യസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നാഗ്പുർ വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാവിലെ...

വാളയാർ കേസിൽ തുടരന്വേഷണം ആവശ്യപെട്ട് പ്രത്യേക അന്വേഷണ സംഘം പാലക്കാട് പോക്സോ കോടതിൽ അപേക്ഷ സമർപ്പിച്ചു

പാലക്കാട്: വാളയാർ കേസിൽ തുടരന്വേഷണം ആവശ്യപെട്ട് പ്രത്യേക അന്വേഷണ സംഘം പാലക്കാട് പോക്സോ കോടതിൽ അപേക്ഷ സമർപ്പിച്ചു. പ്രതികളെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന് പ്രോസിക്യൂഷൻ ആവശ്യപെട്ടു.

More News