Wednesday, January 20, 2021

കർഷക സമരത്തെ പിന്തുണച്ച് ലണ്ടനിൽ ആയിരങ്ങൾ തെരുവിൽ: നിരവധി പേർ അറസ്റ്റിൽ

Must Read

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404,...

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം...

വണ്ടൂര്‍ കാഞ്ഞിരംപാടത്ത് ദുരൂഹസാഹചര്യത്തില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍

മലപ്പുറം : വണ്ടൂര്‍ കാഞ്ഞിരംപാടത്ത് ദുരൂഹസാഹചര്യത്തില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍. അരീക്കോട് വാക്കാലൂര്‍ സ്വദേശി അജിതകുമാരിയുടെ മൃതദേഹമാണ് കാഞ്ഞിരംപാടത്തെ സുധീറിന്റെ വീട്ടുമുറ്റത്തെ...

കണ്ണൂരില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്

കണ്ണൂര്‍ : കണ്ണൂരില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. തല്ലേണ്ടവരെ തല്ലും ഞങ്ങള്‍. ഇനിയും മടിക്കില്ല. ലീഗ് പ്രവര്‍ത്തകരെ കൊന്ന്...

കേന്ദ്ര സർക്കാരിൻ്റെ കാർഷിക നയങ്ങൾക്കെതിരെ നടക്കുന്ന കർഷക സമരങ്ങൾക്ക് പിന്തുണയേറുന്നു. ലോകത്തിൻ്റെ വിവിധ ഭാഗത്തു നിന്ന് കർഷകർക്ക് പിന്തുണയും ഐക്യദാർഢ്യവും ലഭിക്കുന്നുണ്ട്. ഇംഗ്ലണ്ട് തലസ്ഥാനമായ ലണ്ടനിൽ കർഷക പ്രതിഷേധത്തെ പിന്തുണച്ച് നടത്തിയ യാത്രയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ഇവരിൽ പലരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ആൽഡ്‌വിച്ചിലെ ഇന്ത്യൻ എംബസിക്കരികിലായിരുന്നു പ്രതിഷേധം. ട്രഫൽഗർ ചത്വരത്തെ ചുറ്റി പ്രതിഷേധക്കാർ റാലി നടത്തുകയും ചെയ്തു. പ്ലക്കാർഡുകളുമായി തെരുവിലിറങ്ങിയ ആളുകളോട് പിരിഞ്ഞു പോകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടും ഇവർ വഴങ്ങിയില്ല. തുടർന്ന് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ബ്രിട്ടീഷ് സിഖ് വംശജരാണ് കൂടുതലും പ്രതിഷേധങ്ങളിൽ പങ്കെടുത്തത്.

“വിഷയം ഇന്ത്യൻ ഹൈക്കമ്മീഷൻ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. അധികൃതരുമായി ചേർന്ന് എങ്ങനെയാണ് അനുമതിയില്ലാതെ ഇത്രയധികം ആളുകൾ ഒരുമിച്ച് കൂടിയതെന്ന് അന്വേഷിച്ചു. പ്രതിഷേധം ചില ഇന്ത്യാവിരുദ്ധരുടെ നേതൃത്വത്തിൽ നടത്തിയതാണെന്ന് പിന്നീട് വ്യക്തമായി. കർഷകരെ പിന്തുണയ്ക്കുന്നു എന്ന വ്യാജേന ഇന്ത്യാവിരുദ്ധ അജണ്ടയാണ് അവർ നടപ്പിലാക്കുന്നത്.”- ഇന്ത്യൻ ഹൈക്കമ്മീഷൻ വക്താവ് പറഞ്ഞു.
അതേസമയം, കർഷക സംഘടനകൾ ആഹ്വാനം ചെയ്ത നാളത്തെ ഭാരത് ബന്ദിന് പിന്തുണയുമായി കൂടുതൽ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. ശിവസേനയും ജാർഖണ്ഡ് മുക്തിമോർച്ചയും കൂടി പിന്തുണ അറിയിച്ചതോടെ ഐക്യദാർഢ്യം പ്രഖ്യാപിച്ച രാഷ്ട്രീയ പാർട്ടികളുടെ എണ്ണം പതിനാറായി. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുടെ നേതൃത്തിൽ ഇന്ന് എല്ലാ ജില്ലകളിലും കർഷക റാലികൾ നടക്കും Supports peasant struggles against the agrarian policies of the Central Government. Farmers are receiving support and solidarity from all over the world.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404,...

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം...

വണ്ടൂര്‍ കാഞ്ഞിരംപാടത്ത് ദുരൂഹസാഹചര്യത്തില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍

മലപ്പുറം : വണ്ടൂര്‍ കാഞ്ഞിരംപാടത്ത് ദുരൂഹസാഹചര്യത്തില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍. അരീക്കോട് വാക്കാലൂര്‍ സ്വദേശി അജിതകുമാരിയുടെ മൃതദേഹമാണ് കാഞ്ഞിരംപാടത്തെ സുധീറിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടത്.

കണ്ണൂരില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്

കണ്ണൂര്‍ : കണ്ണൂരില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. തല്ലേണ്ടവരെ തല്ലും ഞങ്ങള്‍. ഇനിയും മടിക്കില്ല. ലീഗ് പ്രവര്‍ത്തകരെ കൊന്ന് പച്ചക്കൊടി പുതപ്പിക്കുമെന്നും പ്രകടനത്തില്‍ പ്രവര്‍ത്തകര്‍ ഭീഷണി...

യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവര്‍ക്ക് രക്ഷകരായ യുവാക്കളെ വീട്ടിലെത്തി അഭിനന്ദിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം

തിരൂരങ്ങാടി: യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവര്‍ക്ക് രക്ഷകരായ യുവാക്കളെ വീട്ടിലെത്തി അഭിനന്ദിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം. തൃശൂര്‍ ജെറുസലേം സ്വദേശിയായ കൊച്ചന്‍ വീട്ടില്‍ വിനു (37) കുന്നംകുളത്ത്...

കത്തോലിക്ക സഭ മേലധ്യക്ഷന്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി

ദില്ലി: കത്തോലിക്ക സഭ മേലധ്യക്ഷന്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂനപക്ഷ അവകാശങ്ങള്‍ സംബന്ധിച്ച വിഷയത്തില്‍ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി കര്‍ദിനാള്‍മാര്‍ അറിയിച്ചു. സഭക്ക് ഒരു...

More News