താങ്ങുവില 1.63 കോടി കര്‍ഷകര്‍ക്ക് നേരിട്ട്, 2.37 ലക്ഷം കോടി രൂപ നീക്കിവെച്ചു, ‘കിസാന്‍ ഡ്രോണ്‍’; ബജറ്റില്‍ കാര്‍ഷികമേഖലയ്ക്ക് വമ്പന്‍ പ്രഖ്യാപനം

0

ന്യൂഡല്‍ഹി: നെല്ലും ഗോതമ്പും സംഭരിക്കുന്നതിനായി കാര്‍ഷിക മേഖലയ്ക്ക് 2.37 ലക്ഷം കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. 1.63 കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് താങ്ങുവില നേരിട്ട് കൈമാറുന്നതിനാണ് തുക വകയിരുത്തിയത്. 2021-21 റാബി സീസണില്‍ 1208 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പാണ് സംഭരിക്കുക. ഖാരിഫ് സീസണില്‍ ഇത്രയും തന്നെ നെല്ലും സംഭരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

Leave a Reply