Monday, April 12, 2021

സംസ്ഥാന സർക്കാരിന്റെ രണ്ടാംഘട്ട സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിനുളള തയ്യാറെടുപ്പുകൾ നടക്കുന്നതിടെ ജീവനക്കാർക്ക് സപ്ലൈകോ ജനറൽ മാനേജരുടെ മുന്നറിയിപ്പ്

Must Read

അറബ് രാജ്യത്ത് നിന്നുള്ള ആദ്യ ബഹികാരാശ യാത്രികയാകാനൊരുങ്ങി നൂറ അൽ മത്ശൂറി

ദുബായ്: അറബ് രാജ്യത്ത് നിന്നുള്ള ആദ്യ ബഹികാരാശ യാത്രികയാകാനൊരുങ്ങി നൂറ അൽ മത്ശൂറി. യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ...

കെ.ജെ. ചാക്കോ മുനിസിപ്പൽ ചെയർമാൻ സ്ഥാനത്തു നിന്നും മന്ത്രി സ്ഥാനത്തെത്തിയ ജനനേതാവാണ്

ചങ്ങനാശേരി: കെ.ജെ. ചാക്കോ മുനിസിപ്പൽ ചെയർമാൻ സ്ഥാനത്തു നിന്നും മന്ത്രി സ്ഥാനത്തെത്തിയ ജനനേതാവാണ്. കേരള കോണ്‍ഗ്രസ് പ്രവർത്തകനായിരിക്കെ ചങ്ങനാശേരി നഗരസഭാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും 1962ൽ നഗരസഭാ...

വിഷുക്കണി എങ്ങനെ ഒരുക്കാം

വിഷു എന്ന ആഘോഷത്തെ ഓര്‍ക്കുമ്പോള്‍ മനസിലേക്ക് ആദ്യം എത്തുന്നത് വിഷുക്കണിയാണ്. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കാനും അത് കാണിക്കാനുമുള്ള ചുമതല. വിഷുദിനപ്പുലരിയിൽ വീട്ടിലെ പ്രായം...

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ രണ്ടാംഘട്ട സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിനുളള തയ്യാറെടുപ്പുകൾ നടക്കുന്നതിടെ ജീവനക്കാർക്ക് സപ്ലൈകോ ജനറൽ മാനേജരുടെ മുന്നറിയിപ്പ്. ഭക്ഷ്യകിറ്റ് വിതരണം അട്ടിമറിക്കാൻ ശ്രമം നടന്നേക്കുമെന്നാണ് മുന്നറിയിപ്പ്. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് നൽകിയ മാ‍ർ‍ഗനിർ‍ദ്ദേശത്തിലാണ് ജനറൽ മാനേജർ ആർ രാഹുലിന്റെ നിർദ്ദേശം

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിന്റെ പ്രവർത്തനത്തെ തുരങ്കം വയ്‌ക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിച്ചേക്കുമെന്ന വിവരത്തെ തുടർന്നാണ് കത്തിൽ തന്നെ മുന്നറിയിപ്പ് നൽകിയതെന്നാണ് സൂചന. വിതരണം അവതാളത്തിലാക്കാൻ ചില കേന്ദ്രങ്ങളിൽ നിന്നും ശ്രമം നടത്താൻ സാദ്ധ്യതയുളളതിനാൽ ജീവനക്കാർ ജാഗ്രത പാലിക്കണമെന്നാണ് കത്തിൽ ജനറൽ മാനേജർ പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് ശേഷമാണ് ഭക്ഷ്യ കിറ്റ് മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചത്.

ഒന്നാം ഘട്ടത്തിൽ കിറ്റിൽ ഉൾപ്പെട്ട ശർക്കരക്കും പപ്പടത്തിനും ഗുണനിവാരമില്ലാതിരുന്നത് ഏറെ വിവാദമായിരുന്നു. വീണ്ടും ഇത്തരം ആക്ഷേപങ്ങൾ തിരഞ്ഞെടുപ്പിന് മുമ്പുണ്ടായാൽ സൗജന്യവിതരണത്തിന്റെ നിറം കെടുത്തുമെന്നതിനാലാണ് മുന്നറിയിപ്പ്. എന്നാൽ രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണോ മാർഗനിർദ്ദേശമെന്ന് വ്യക്തമാക്കാൻ ജനറൽ മാനേജർ തയ്യാറായിട്ടില്ല.ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം, കൃത്യമായി പാക്ക് ചെയ്‌ത് സമയബന്ധിതമായി റേഷൻ കടകളിൽ എത്തിക്കാനാണ് നിർദ്ദേശം. സപ്ലൈകോ ടെൻഡർ വഴി വാങ്ങുന്ന സാധനങ്ങളിൽ കൃത്യസമയത്ത് എത്തിയില്ലെങ്കിൽ പ്രാദേശികമായി ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ റീജിയണൽ മാനേജർമാർക്ക് അനുമതി നൽകിയിട്ടുണ്ട്. സാധനങ്ങൾ വാങ്ങുന്നതിൽ കാലതാമസം വരുത്താനോ റേഷൻ കടകളിൽ കിറ്റ് എത്തിക്കുന്നതിൽ അട്ടിമറി നടത്താനോ സാദ്ധ്യത മുന്നിൽ കണ്ടാണ് ജനറൽ മാനേജർ രാഹുലിന്റെ മുന്നറിയിപ്പെന്നാണ് വിവരം.

English summary

Supplyco General Manager warns employees as preparations are underway for the distribution of the second phase of free food kits by the state government

Leave a Reply

Latest News

സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും. കോഴിക്കോട് കാപ്പാട് തീരത്ത് പിറ കണ്ടതോടെയാണ് നാളെ റംസാൻ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. പതിനൊന്ന് മാസത്തെ കാത്തിരിപ്പിനൊടുവിലാണ്...

More News