Sunday, June 20, 2021

‘എന്‍റെ ഏറ്റവും പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ’ മലയാളത്തിന്റെ പ്രിയ താരം ഭാവനയുടെ ജന്മദിനത്തില്‍ ആശംസകൾ നേർന്ന് സൂപ്പർസ്റ്റാർ മഞ്ജു വാര്യര്‍

Must Read

‘എന്‍റെ ഏറ്റവും പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ’

മലയാളത്തിന്റെ പ്രിയ താരം ഭാവനയുടെ ജന്മദിനത്തില്‍ ആശംസകൾ നേർന്ന് സൂപ്പർസ്റ്റാർ മഞ്ജു വാര്യര്‍ കുറിച്ച വരികളാണിത്.

എന്നാണ് മഞ്ജു ഫേസ്പുക്കിൽ കുറിച്ചത്. ഭാവനയോടൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

വിവാഹശേഷം ജീവിത പങ്കാളിയായ നവീനൊപ്പം ബാംഗ്ലൂരിലാണ് ഭാവന. മലയാളത്തിൽ ഈയിടെയായി സജീവമല്ലെങ്കിലും കന്നഡ സിനിമകളിൽ അഭിനയിക്കുന്നുണ്ട്. വിജയ് സേതുപതിയുടെ 96 എന്ന ചിത്രത്തിന്റെ കന്നട റീമേക്കില്‍ ഭാവനയായിരുന്നു ജാനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇന്‍സ്‌പെക്റ്റര്‍ വിക്രം എന്ന ചിത്രമാണ് കന്നടയില്‍ അവസാനം റിലീസ് ചെയ്ത ഭാവന ചിത്രം.

2005ല്‍ ദൈവനാമത്തില്‍ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും കരസ്ഥമാക്കി. നമ്മളിലെ പ്രകടനത്തില്‍ തന്നെ ഭാവനക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു. 2002ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിന് ശേഷം മലയാളം, തമിഴ്, കന്നഡ എന്നീ സിനിമകളിൽ അഭിനയിച്ചിരുന്നു ഭാവന.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

More News