Saturday, January 16, 2021

ആവശ്യത്തിന് ബസുകളില്ല; കെ.എസ്.ആർ.ടി.സി അവശതയിൽ; ടിക്കറ്റ് ചാർജ് കൂടുതലായതിനാൽ യാത്രക്കാരില്ല; സൂപ്പർഫാസ്റ്റ് മുതൽ മുകളിലേക്കുള്ള സർവീസുകളിൽ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ കോവിഡിനു മുൻപുള്ള നിരക്കിലേക്കു കുറയ്ക്കും

Must Read

കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍. ഇവര്‍ മാറിയേ പറ്റൂ. 95 ശതമാനം ജീവനക്കാരെപ്പറ്റിയും...

ഒരു പാമ്പിനെ പിടിക്കാനെത്തി; കണ്ടത് ഷീറ്റിനടിയിൽ ഒന്നിച്ചു കിടക്കുന്ന രണ്ട് മലമ്പാമ്പുകളെയും മൂർഖനേയും

പാലക്കാട്: പട്ടാമ്പി കാർഷിക ​ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഒറ്റയടിക്ക് പിടികൂടിയത് മൂന്ന് പാമ്പുകളെ. ഒരു പാമ്പിനെ പിടിക്കാനായി എത്തിയ വന്യജീവി സംരക്ഷകൻ കൈപ്പുറം...

കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ തട്ടിപ്പു നടത്തുന്നുണ്ടെന്ന് പരസ്യമായി പറഞ്ഞ എംഡി ബിജു പ്രഭാകറിനെതിരെ തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ തട്ടിപ്പു നടത്തുന്നുണ്ടെന്ന് പരസ്യമായി പറഞ്ഞ എംഡി ബിജു പ്രഭാകറിനെതിരെ തൊഴിലാളി സംഘടനകള്‍. തിരുവനന്തപുരത്ത് എംഡിയുടെ ഓഫിസിലേക്ക് ഐഎന്‍ടിയുടെ നേതൃത്വത്തില്‍...

തിരുവനന്തപുരം: ആവശ്യത്തിന് ബസുകളില്ലാത്തതിനാൽ കെ.എസ്.ആർ.ടി.സി അവശതയിൽ. ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നപ്പോൾ തന്നെ കിഫ്ബിയിൽ ഉൾപ്പെടുത്തി 324 കോടിക്ക് 1000 ബസ് വാങ്ങുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ സർക്കാർ നാലര വർഷത്തിലേക്ക് എത്തുമ്പോൾ ആകെ 360 ബസുകളാണ് വാങ്ങാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. കാലാവധി കഴി‍ഞ്ഞതിനാൽ 2 കൊല്ലത്തിനിടെ 2000 ബസുകൾ ഒഴിവാക്കേണ്ടിവരും. ഇതിൽ 300 ബസുകൾ ഇപ്പോൾ തന്നെ ഓടുന്ന അവസ്ഥയിലല്ല. കൂടുതൽ ബസുകൾ വാങ്ങിയില്ലെങ്കിൽ കെഎസ്ആർടിസി പ്രതിസന്ധിയിലാകും. ദീർഘദൂര സർവീസുകൾക്ക് ബസ് വാടകയ്ക്കെടുത്തെങ്കിലും കരാറിലെ ന്യൂനത മൂലം നഷ്ടത്തിലായി.

ടിക്കറ്റ് ചാർജ് കൂടുതലായതിനാൽ യാത്രക്കാരില്ലാത്ത കെഎസ്ആർടിസി ബസുകളിൽ നിരക്കു കുറയ്ക്കാനാണ് തീരുമാനം. സൂപ്പർഫാസ്റ്റ് മുതൽ മുകളിലേക്കുള്ള സർവീസുകളിൽ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ കോവിഡിനു മുൻപുള്ള നിരക്കിലേക്കു കുറയ്ക്കും. ഇതിന് കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. നിരക്ക് കുറയ്ക്കുന്നതിനു മന്ത്രിസഭയുടെ അനുമതി വേണ്ട.

യാത്രക്കാർ കൂടിയാൽ ഫാസ്റ്റ് ഉൾപ്പെടെ മറ്റു സർവീസുകളിലും പഴയ നിരക്ക് ഏർപ്പെടുത്തും. സൂപ്പർ ക്ലാസ് ബസുകളിൽ മിനിമം നിരക്കിലും കിലോമീറ്റർ ചാർജിലും 25–30% വർധനയാണ് കോവിഡിനെ തുടർന്നുണ്ടായത്. സൂപ്പർ എക്സ്പ്രസ്, സൂപ്പർ എയർ എക്സ്പ്രസ്, സ്കാനിയ, എസി, ഹൈടെക്, സൂപ്പർ ഡീലക്സ്, വോൾവോ, ലോ ഫ്ലോർ ബസുകളാണ് ഇൗ ഗണത്തിൽപ്പെടുന്നത്.

മറ്റു സർവീസുകൾക്ക് 8 രൂപ മിനിമം നിരക്കിനുള്ള യാത്ര 5 കിലോമീറ്ററിൽ നിന്ന് രണ്ടര കിലോമീറ്ററായി കുറച്ചിരുന്നു. 5 കിലോമീറ്റർ യാത്രയ്ക്ക് എട്ടിനു പകരം10 രൂപയാക്കി.

ആവശ്യത്തിനു ദീർഘദൂര ബസുകൾ ഓടിക്കുന്നുണ്ടെങ്കിലും യാത്രക്കാരില്ല. എന്നാൽ സമാന്തര സ്വകാര്യ സർവീസുകൾ നിർബാധം ഓടുന്നു. ചൊവ്വ, ബുധൻ, വ്യാഴം ദിനങ്ങളിൽ ബസുകളിൽ പകുതി യാത്രക്കാരെ പോലും കിട്ടുന്നില്ല.

യാത്രക്കാർ കുറവായതിനാൽ കെഎസ്ആർടിസി നഷ്ടത്തിലാണ്. ശമ്പളവും പെൻഷനും സർക്കാർ നേരിട്ടു നൽകുന്നതു കൊണ്ടാണ് പിടിച്ചുനിൽക്കുന്നത്. കൂടുതൽ യാത്രക്കാരെ ആകർഷിക്കാനുള്ള പരീക്ഷണമാണ് നടത്തുന്നതെന്ന് എംഡി ബിജു പ്രഭാകർ പറഞ്ഞു.

English summary

Superfast and above services will be reduced to pre-Kovid rates on Tuesdays, Wednesdays and Thursdays.

Leave a Reply

Latest News

കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍. ഇവര്‍ മാറിയേ പറ്റൂ. 95 ശതമാനം ജീവനക്കാരെപ്പറ്റിയും...

ഒരു പാമ്പിനെ പിടിക്കാനെത്തി; കണ്ടത് ഷീറ്റിനടിയിൽ ഒന്നിച്ചു കിടക്കുന്ന രണ്ട് മലമ്പാമ്പുകളെയും മൂർഖനേയും

പാലക്കാട്: പട്ടാമ്പി കാർഷിക ​ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഒറ്റയടിക്ക് പിടികൂടിയത് മൂന്ന് പാമ്പുകളെ. ഒരു പാമ്പിനെ പിടിക്കാനായി എത്തിയ വന്യജീവി സംരക്ഷകൻ കൈപ്പുറം അബ്ബാസാണ് ഒരു സ്ഥലത്ത് നിന്ന് രണ്ട്...

കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ തട്ടിപ്പു നടത്തുന്നുണ്ടെന്ന് പരസ്യമായി പറഞ്ഞ എംഡി ബിജു പ്രഭാകറിനെതിരെ തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ തട്ടിപ്പു നടത്തുന്നുണ്ടെന്ന് പരസ്യമായി പറഞ്ഞ എംഡി ബിജു പ്രഭാകറിനെതിരെ തൊഴിലാളി സംഘടനകള്‍. തിരുവനന്തപുരത്ത് എംഡിയുടെ ഓഫിസിലേക്ക് ഐഎന്‍ടിയുടെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. സിഐടിയു നേതാവായ...

ഒരാൾക്ക് ഒറ്റയ്ക്ക് കഴുത്തും, കൈ ഞരമ്പുകളും മുറിക്കാൻ കഴിയില്ല; കല്ലമ്പലത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു

തിരുവനന്തപുരം: കല്ലമ്പലത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കല്ലമ്പനം മുത്താന സുനിതഭവനിൽ ആതിരയെ (24) ഇന്നലെയാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തോട്ടം തൊഴിലാളി മരിച്ചു

കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തോട്ടം തൊഴിലാളി മരിച്ചു. പുത്തൂര്‍വയലിലെ ഇഡി പോസ്റ്റുമാന്‍ മേപ്പാടി കുന്നമ്പറ്റ മൂപ്പന്‍കുന്ന് പരശുരാമന്‍റെ ഭാര്യ പാര്‍വതി (50) ആണ് ഇന്ന് പുലര്‍ച്ചെ കോഴിക്കോട്...

More News