സൂപ്പര്‍ ജോഡികളായ അരവിന്ദ് സ്വാമിയും മധുബാലയും 28 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ജയലളിതയുടെ ബയോപിക്കായ തലൈവിയിലൂടെയാണ് ഈ താരജോടികള്‍ വീണ്ടും ഒന്നിക്കുന്നത്. കങ്കണ റനൗട്ട് ജയലളിതയുടെ വേഷമവതരിപ്പിക്കുന്ന തലൈവിയില്‍ എംജി ആറാകുന്നത് അരവിന്ദ് സ്വാമിയാണ്. എംജി ആറിന്റെ ഭാര്യ ജാനകിയുടെ വേഷമാണ് മധുബാലയ്ക്ക്.
ഹൈദരാബാദില്‍ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുന്ന തലൈവിയില്‍ ഷംനാ കാസിം ജയലളിതയുടെ തോഴി ശശികലയുടെ വേഷവും, മൈനേ പ്യാര്‍കിയാ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഭാഗ്യശ്രീ ജയലളിതയുടെ അമ്മ വേഷവും അവതരിപ്പിക്കുന്നു. ബാഹുബലിയുടെ രചന നിര്‍വഹിച്ച വിജയേന്ദ്ര പ്രസാദാണ് തലൈവിയുടെ തിരക്കഥയെഴുതുന്നത്.Super couple Arvind Swamy and Madhubala are reuniting after 28 years. A biopic of Jayalalithaa directed by AL Vijay