Thursday, January 28, 2021

രാജസ്ഥാൻ്റെ സെമിസാധ്യതകൾ തുലാസിൽ; സൺറൈസേഴ്സിന് എട്ടു വിക്കറ്റിൻ്റെ ജയം

Must Read

സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ സമരത്തിൽ തുടരുന്നത് എന്തുകൊണ്ട്…?!

ഡോ. ബിനോയ്.എസ്/ഡോ. നിർമ്മൽ ഭാസ്‌ക്കർ പ്രിയ സുഹൃത്തുക്കളേ,'സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ സമരത്തിൽ' എന്ന വാർത്ത വായിക്കുമ്പോൾ മേല്പറഞ്ഞ...

സംസ്ഥാനത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും ഡൽഹിയിലേക്ക് ക്ഷണിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി

ആലപ്പുഴ: സംസ്ഥാനത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും ഡൽഹിയിലേക്ക് ക്ഷണിച്ച് കേന്ദ്ര ഉപരിതല ഗതാഗത...

ബിജുരമേശും സംഘവും മാണിയുടെ വീട്ടിൽ കാശുകൊണ്ട് കൊടുത്തസമയം, കാശുകൊടുത്തിട്ട് അവർ ഇറങ്ങിയ ഉടനെ മാണി സാർ ബിജു രമേശിനെ വിളിച്ചു. നാൽപ്പതു ലക്ഷത്തിൽ എണ്ണായിരം രൂപ കുറവുള്ളത് പറയാനായിരുന്നു അത്. മാണിയുടെ വീടിന്റെ...

കൊച്ചി: കേരളരാഷ്‌ട്രീയത്തെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയ ആൾ കെഎം മാണിയാണെന്ന് പിസി ജോർജ്. വർഷങ്ങൾക്ക് മുമ്പ് മുപ്പത് സെന്റ് മാത്രം കൈവശമുണ്ടായിരുന്ന മാണിയുടെ...

ദുബൈ: രാജസ്ഥാൻ റോയൽസിന് സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ വക എട്ടിൻ്റെ പണി. രാജസ്ഥാൻ്റെ സെമിസാധ്യതകൾ തുലാസിലാക്കി സൺറൈസേഴ്സിന് എട്ടു വിക്കറ്റിൻ്റെ ജയം.

രാജസ്ഥാൻ ഉയർത്തിയ 154 റൺസ്​ പിന്തുടർന്നിറങ്ങിയ സൺറൈസേഴ്​സ്​ മനീഷ്​ പാണ്ഡേയുടേയും വിജയ്​ ശങ്കറി​െൻറയും കരുത്തിൽ എട്ടുവിക്കറ്റി​െൻറ ജയം ​സ്വന്തമാക്കി.

ചെറിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹൈദരാബാദി​െൻറ തുടക്കം തകർച്ചയോടെയായിരുന്നു. സ്​റ്റാർ ബാറ്റ്​സ്​മാൻമാരായ ഡേവിഡ്​ വാർണറും ജോണി ബാരിസ്​റ്റോയും ജോഫ്ര ആർച്ചറുടെ പന്തുകളിൽ വേഗം കൂടാരം കയറി. എന്നാൽ പിന്നാലെയെത്തിയ മനീഷ്​ പാണ്ഡേ മത്സരവും ദിവസവും ത​േൻറതാക്കി മാറ്റുകയായിരുന്നു. വിജയ്​ ശങ്കറിനെ ഒരറ്റത്ത്​ നിർത്തി അടിച്ചുതകർത്ത പാണ്ഡേ 47 പന്തുകളിൽ 83 റൺസെടുത്തു. 51 പന്തിൽ 52 റൺസെടുത്ത ശങ്കർ സ്​ട്രൈക്ക്​ റൊ​ട്ടേറ്റ്​ ചെയ്​തും ആവശ്യ സമയത്ത്​ ബൗണ്ടറികളടിച്ചും പാണ്ഡേക്ക്​ ഒത്തപങ്കാളിയായി. നാലാംവിക്കറ്റിൽ ഇരുവരും ചേർന്ന്​ പടുത്തുയടർത്തിയത് 140 റൺസി​െൻറ​ കൂറ്റൻ കൂട്ടുകെട്ട്​. ഫലത്തിൽ ഹൈദരാബാദിന്​ എട്ടുവിക്കറ്റി​െൻറ വമ്പൻ ജയം.

പത്തുമത്സരങ്ങളിൽ നിന്നും എട്ട്​ പോയൻറുമായി സൺറൈസേഴ്​സ്​ പോയൻറ്​ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക്​ കയറി. പഞ്ചാബിനും ഒരു മത്സരം അധികം കളിച്ച രാജസ്ഥാനും എട്ട്​ പോയൻറുണ്ടെങ്കിലും റൺറേറ്റിൽ ഹൈദരാബാദാണ്​ മുമ്പിൽ. തോൽവിയോടെ രാജസ്ഥാൻ പുറത്തേക്കുള്ള വഴിയിലാണ്​. ശേഷിക്കുന്ന മൂന്നുമത്സരങ്ങൾ ജയിച്ചാലും മറ്റുള്ളവരുടെ ഫലംകൂടി പരിഗണിച്ചാകും സെമി സാധ്യതകൾ.

ആദ്യം ബാറ്റുചെയ്ത റോയൽസിനായി 32 പന്തുകളിൽ 30 റൺസെടുത്ത ബെൻ സ്റ്റോക്സ്, 26 പന്തിൽ നിന്നും 36 റൺസെടുത്ത സഞ്ജു സാംസൺ, 12 പന്തിൽ നിന്നും 20 റൺസെടുത്ത റിയാൻ പരാഗ് എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. രാജസ്ഥാൻ നിരയിൽ ആർക്കും ക്രീസിലുറച്ച് റൺനിരക്കുയർത്താനായില്ല. ജേസൺ ഹോൾഡർ ഹൈദരാബാദിനായി മൂന്നുവിക്കറ്റ് വീഴ്ത്തി.

English summary

Sunrisers beat Rajasthan by eight wickets

Leave a Reply

Latest News

സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ സമരത്തിൽ തുടരുന്നത് എന്തുകൊണ്ട്…?!

ഡോ. ബിനോയ്.എസ്/ഡോ. നിർമ്മൽ ഭാസ്‌ക്കർ പ്രിയ സുഹൃത്തുക്കളേ,'സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ സമരത്തിൽ' എന്ന വാർത്ത വായിക്കുമ്പോൾ മേല്പറഞ്ഞ...

സംസ്ഥാനത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും ഡൽഹിയിലേക്ക് ക്ഷണിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി

ആലപ്പുഴ: സംസ്ഥാനത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും ഡൽഹിയിലേക്ക് ക്ഷണിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ആലപ്പുഴ...

ബിജുരമേശും സംഘവും മാണിയുടെ വീട്ടിൽ കാശുകൊണ്ട് കൊടുത്തസമയം, കാശുകൊടുത്തിട്ട് അവർ ഇറങ്ങിയ ഉടനെ മാണി സാർ ബിജു രമേശിനെ വിളിച്ചു. നാൽപ്പതു ലക്ഷത്തിൽ എണ്ണായിരം രൂപ കുറവുള്ളത് പറയാനായിരുന്നു അത്. മാണിയുടെ വീടിന്റെ...

കൊച്ചി: കേരളരാഷ്‌ട്രീയത്തെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയ ആൾ കെഎം മാണിയാണെന്ന് പിസി ജോർജ്. വർഷങ്ങൾക്ക് മുമ്പ് മുപ്പത് സെന്റ് മാത്രം കൈവശമുണ്ടായിരുന്ന മാണിയുടെ കുടുംബത്തിന്റെ ആസ്ഥി കോടികളാണെന്ന് പിസി ജോർജ്...

ജനതാദൾ (എസ്) പിളർന്നു

ജനതാദൾ (എസ്) പിളർന്നു. സെക്രട്ടറി ജനറൽ ജോർജ് തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇനി യുഡിഎഫിന് ഒപ്പം ചേർന്ന് പ്രവര്‍ത്തിക്കും. ജോര്‍ജ്ജ് തോമസിനെ പുതിയ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു.

ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമര വേദികള്‍ക്ക് മുന്നില്‍ വന്‍ സേനാ വിന്യാസം

ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമര വേദികള്‍ക്ക് മുന്നില്‍ വന്‍ സേനാ വിന്യാസം. ഹരിയാന അതിര്‍ത്തിയായ സിംഘുവിലും യുപി അതിര്‍ത്തിയായ ഗാസിപ്പൂരിലും വന്‍ സേനാ വിന്യാസമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.സമരക്കാരെ ഒഴിപ്പിക്കല്‍...

More News