Friday, July 30, 2021

പ്രവാചകനെ നിന്ദിച്ചാൽ തലയറുക്കുമെന്ന് സുനിത ദേവദാസിന് നേരെ ഭീഷണി;
ഫേസ്ബുക്ക് അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്ത് തടി തപ്പി

Must Read

തിരുവനന്തപുരം : മതമൗലിക വാദികളുടെ തെറിവിളികളും, ഭീഷണിയും മെസഞ്ചറിൽ രൂക്ഷമായതോടെ ഫേസ്ബുക്ക് അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്ത് സുനിത ദേവദാസ്. കഴിഞ്ഞ ദിവസം ഇസ്ലാമിക മത പ്രഭാഷകനായ വിഎച്ച് അലിയാർ അൽ ഖാസിമി മൗലവിയുടെ പ്രസംഗത്തെ വിമർശിച്ച് സുനിത ദേവദാസ് യുട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മതമൗലികവാദികൾ ഭീഷണിയും തെറിവിളിയുമായി രംഗത്തെത്തിയത്.

കഴിഞ്ഞ മാസം അലിയാര്‍ മൗലവി ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. പ്രവാചകനെതിരെ വ്യാപകമായി വിമര്‍ശനം ഉയരുന്നുണ്ടെന്നും, എല്ലാവരും അദ്ദേഹം ആറു വയസ്സുകാരിയുമായി ശാരീരിക ബന്ധത്തിൽ ഏര്‍പ്പെട്ടുവെന്ന് പ്രചരിപ്പിക്കുകയാണെന്നും ആ വീഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ വാദം ശരിയല്ലന്നും ഇങ്ങനെ പറയുന്നവരെ ഭൂമിയില്‍ വെച്ചുകൂടെന്നും അലിയാര്‍ മൗലവി പ്രസംഗത്തിനിടെ ഭീഷണി മുഴക്കിയിരുന്നു. ഇതിനെയാണ് സുനിത ദേവദാസ് വിമർശിച്ചത്.

ഇതോടെയാണ് പ്രവാചകനെ നിന്ദിച്ചാൽ തലയറുക്കുമെന്ന് സുനിത ദേവദാസിന് നേരെ ഭീഷണി ഉയർന്നത്. കേരളത്തിൽ ജീവനോടെയെത്തില്ലെന്നും ഭീഷണിയുണ്ട്. ഇതിന് പിന്നാലെയാണ് സുനിതയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അപ്രത്യക്ഷമായിരിക്കുന്നത്.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News