Monday, December 6, 2021

പയ്യന്നൂർ കോറോത്തെ സുനിഷയുടേത് കൊലപാതകമെന്ന ആരോപണവുമായി സുനിഷയുടെ അമ്മയും ബന്ധുക്കളും;
ഭര്‍ത്താവിന്റെ അമ്മ ഫോണ്‍ നിലത്തെറിഞ്ഞ് പൊട്ടിച്ചു, അച്ഛന്‍ പെരുമാറിയിരുന്നത് വൃത്തികെട്ട രീതിയില്‍! കേസ് അട്ടിമറിക്കാൻ രാഷ്‌ട്രീയ ഇടപെടൽ

Must Read

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​ർ കോ​റോ​ത്തെ സു​നി​ഷ​യു​ടേ​ത് കൊ​ല​പാ​ത​ക​മെ​ന്ന ആ​രോ​പ​ണ​വു​മാ​യി സു​നി​ഷ​യു​ടെ അ​മ്മ​യും ബ​ന്ധു​ക്ക​ളും.

നി​ല​വി​ലെ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ല​ഭി​ച്ച​ത് ഒ​ത്തു​ക​ളി​മൂ​ല​മാ​ണെ​ന്നുമാണ് ആ​രോ​പ​ണം.

നീ​തി​നി​ഷേ​ധ​ത്തി​നെ​തി​രേ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ സ​മ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യും ബ​ന്ധു​ക്ക​ൾ ക​ണ്ണൂ​ർ പ്ര​സ്ക്ല​ബി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മാ​ർ​ച്ച് 12നാ​യിരുന്നു സു​നി​ഷ​യു​ടെ​യും വി​ജീ​ഷി​ന്‍റെ​യും പ്ര​ണ​യ​വി​വാ​ഹം. ഇ​ത് സു​നി​ഷ​യു​ടെ മാ​താ​പി​താ​ക്ക​ളെ പോ​ലും അ​റി​യി​ച്ചി​രു​ന്നി​ല്ല.

വി​വാ​ഹ​ത്തി​നു​ശേ​ഷം ഭ​ർ​തൃ​വീ​ട്ടി​ൽ നി​ര​ന്ത​ര പീ​ഡ​ന​മാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

ഭ​ർ​ത്താ​വും ഭ​ർ​ത്താ​വി​ന്‍റെ അ​മ്മ​യും അ​ച്‌ഛ​നും ചേ​ർ​ന്നാ​ണ് പീ​ഡി​പ്പി​ച്ച​ത്. നി​ര​ന്ത​രം പീ​ഡ​നം അ​നു​ഭ​വി​ക്കു​ന്ന​താ​യി സു​നി​ഷ സ്വ​ന്തം വീ​ട്ടി​ൽ വി​ളി​ച്ച് പ​റ​ഞ്ഞി​രു​ന്നു.

തെ​ളി​വാ​യി ഫോ​ൺ സ​ന്ദേ​ശ​ത്തി​ന്‍റെ ഓ​ഡി​യോ ക്ലി​പ്പ് കൈ​യി​ലു​ണ്ട്. മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ പീ​ഡ​നം ന​ട​ന്നി​രു​ന്നു.​

സ്വ​ന്തം വീ​ട്ടി​ൽ ഫോ​ൺ ചെ​യ്യു​ന്ന​തു ത​ട​യാ​ൻ സു​നി​ഷ​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ഭ​ർ​ത്താ​വി​ന്‍റെ അ​മ്മ നി​ല​ത്തെ​റി​ഞ്ഞ് പൊ​ട്ടി​ച്ചു.

അ​ച്ഛ​ൻ വൃ​ത്തി​കെ​ട്ട രീ​തി​യി​ലാ​ണ് സു​നി​ഷ​യോ​ട് പെ​രു​മാ​റി​യി​രു​ന്ന​തെന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

സു​നി​ഷ​യു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ണെ​ന്നും കു​ട്ടി​യെ ര​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സു​നി​ഷ​യു​ടെ അ​മ്മ 2020 ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് പ​യ്യ​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

അ​ന്ന് പോ​ലീ​സ് പ്ര​ശ്നം ഗൗ​ര​വ​മാ​യി എ​ടു​ക്കാ​തെ ഒ​ത്തു​തീ​ർ​പ്പാ​ണു​ണ്ടാ​ക്കി​യ​ത്.

സു​നി​ഷ​യെ​യും ഭ​ർ​ത്താ​വ് വി​ജീ​ഷി​നെ​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​പ്പി​ച്ച ദി​വ​സം ഭ​ർ​തൃ​വീ​ട്ടു​കാ​ർ മ​നഃ​പൂ​ർ​വം സു​നി​ഷ​യെ പ​യ്യ​ന്നൂ​ർ സ​ബാ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്തു.

2021 ഓ​ഗ​സ്റ്റ് 29നാ​ണ് സു​നി​ഷ മ​രി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി, ക​ണ്ണൂ​ർ റൂ​റ​ൽ എ​സ്പി എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പോ​ലീ​സും പ്രോ​സി​ക്യൂ​ഷ​നും ഒ​ത്തു​ക​ളി​ച്ചാ​ണ് പ്ര​തി​ക​ൾ​ക്ക് ജാ​മ്യം നേ​ടി​ക്കൊ​ടു​ത്ത​ത്.

ഈ ​കേ​സി​ൽ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​നി​ഷ​യു​ടെ അ​മ്മ കെ.​പി. വ​ന​ജ മു​ഖ്യ​മ​ന്ത്രി​ക്ക് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സു​നി​ഷ​യു​ടെ അ​മ്മ കെ.​പി. വ​ന​ജ, അ​ച്‌ഛ​ൻ കെ.​വി. സു​കു​മാ​ര​ൻ, ഇ​ള​യ​ച്ഛ​ൻ മോ​ഹ​ന​ൻ കു​ഞ്ഞി​മം​ഗ​ലം, വ​ലി​യ​മ്മ കെ.​വി. ദേ​വ​കി, അ​മ്മാ​വ​ൻ കെ.​പി. മാ​ധ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ രാ​ഷ്‌​ട്രീ​യ ഇ​ട​പെ​ട​ൽ

സു​നി​ഷ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ രാ​ഷ്‌​ട്രീ​യ ഇ​ട​പെ​ട​ൽ ന​ട​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്ന​താ​യി കു​ടും​ബം.

മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് പ​രാ​തി ബോ​ധി​പ്പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷി​നെ സ​മീ​പി​ച്ച​പ്പോ​ൾ മോ​ശ​മാ​യ രീ​തി​യി​ലാ​ണ് അ​ദ്ദേ​ഹം പെ​രു​മാ​റി​യ​തെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

സ​മ​യം ചോ​ദി​ച്ചി​ട്ടും ന​ൽ​കി​യി​ല്ല. മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ പ​റ്റി​ല്ലെ​ന്നും ക​ത്ത​യ​ച്ചാ​ൽ മ​തി​യെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി. നി​ല​വി​ലു​ള്ള അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ല.

പു​തി​യ അ​ന്വേ​ഷ​ണസംഘത്തെ നി​യ​മി​ക്ക​ണ​മെ​ന്നും നീ​തി​ക്കാ​യി ഏ​ത​റ്റം​വ​രെ​യും പോ​കാ​ൻ ത​യാ​റാ​ണെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News