Sunday, October 17, 2021

റദ്ദായ പട്ടയം വീണ്ടും ലഭിച്ചതിന്റെ സന്തോഷത്തിൽ സുനിൽ കുമാറും ഷീമയും

Must Read

എറണാകുളം : റദ്ദായ പട്ടയം വീണ്ടും ലഭിച്ചതിന്റെ സന്തോഷത്തിലാണ് പച്ചാളം സ്വദേശിയായ സുനിൽ കുമാറും ഭാര്യ ഷീമയും . സുനിൽ കുമാറിന്റെ പിതാവിന്റെ പേരിലായിരുന്ന 3 സെന്റ് ഭൂമിക്ക് നേരത്തെ പട്ടയം ലഭിച്ചിരുന്നുവെങ്കിലും പിന്നീട് അത് റദ്ദാക്കപ്പെട്ടു. നൂറു വർഷത്തോളം പഴക്കമുള്ള ഓടിട്ട വീട്ടിലാണ് ഇരുവരും താമസിക്കുന്നത്. കാലപ്പഴക്കം കൊണ്ട് കേടുപാടുകൾ വന്ന ഈ വീട് പുനർനിർമിക്കുന്നതിന് വിവിധ പദ്ധതികളിൽ അപേക്ഷിച്ചിരുന്നുവെങ്കിലും ഭൂമിക്ക് പട്ടയമില്ലാത്തതിനാൽ ഇവയിൽ നിന്നെല്ലാം ഒഴിവാക്കപ്പെടുകയായിരുന്നു. ഇനി അടച്ചുറപ്പുള്ള വീട് എന്ന തങ്ങളുടെ ദീർഘകാലത്തെ ആഗ്രഹം സഫലമാകുന്നതിന് ഒരു കടമ്പ കൂടെ കടന്ന സന്തോഷത്തിലാണ് ഇരുവരും. കൊച്ചി മേയർ അഡ്വ . എം. അനിൽകുമാറിൽ നിന്നാണ് ജില്ലാതല പട്ടയ മേളയിൽ പട്ടയം ഏറ്റുവാങ്ങിയത്.

Leave a Reply

Latest News

താമരശേരി ചുരത്തിൽ എട്ടാം വളവിനും ഒൻപതാം വളവിനും ഇടയിൽ മണ്ണിടിഞ്ഞു

വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ഴ ക​ന​ക്കു​ന്നു. താ​മ​ര​ശേ​രി ചു​ര​ത്തി​ൽ എ​ട്ടാം വ​ള​വി​നും ഒ​ൻ​പ​താം വ​ള​വി​നും ഇ​ട​യി​ൽ മ​ണ്ണി​ടി​ഞ്ഞു. ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം.ഇ​തേ തു​ട​ർ​ന്ന് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു....

More News