Wednesday, March 3, 2021

‘സൂഫിയും സുജാതയും’ സിനിമയുടെ സംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു

Must Read

സിപിഐഎം നേതാവ് മിനര്‍വ്വ മോഹന്‍ ബിജെപിയില്‍; പാര്‍ട്ടി വിട്ടത് മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവ്

കോട്ടയം: സിപിഎം നേതാവും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മിനർവ്വ മോഹൻ ബിജെയിൽ ചേർന്നു. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ കോട്ടയത്തെ സ്വീകരണ വേദിയിലാണ്...

കോവിഡ് വാക്‌സിനേഷനുള്ള സമയ പരിധി നീക്കിയതായും ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷനുള്ള സമയ പരിധി നീക്കിയതായും ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍. ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും, സ്വന്തം സൗകര്യം അനുസരിച്ച്...

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഇന്ന് രാവിലെ ഭാര്യ കമലക്കൊപ്പം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്‌സിന്‍ കുത്തിവെപ്പെടുത്തത്. വാക്‌സിനേഷന് ആരും മടിക്കരുതെന്നും എല്ലാവരും...

കൊച്ചി: ‘സൂഫിയും സുജാതയും’ സിനിമയുടെ സംവിധായകൻ ഷാനവാസ് നരണിപ്പുഴ (37) അന്തരിച്ചു. ഹൃദയാഘാതം മൂലം ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ബുധനാഴ്ച രാത്രി 10.15 ഓടെ കൊച്ചിയിലെ ആശുപത്രിയിലാണ് അന്ത്യം.

എഡിറ്ററായി സിനിമയിലെത്തിയ ഷാനവാസ്​ ജാതീയത വിഷയമായ ‘കരി’ എന്ന ചിത്രത്തിലൂടെയാണ്​ സംവിധായകനായത്​. മലയാളത്തിൽ ആദ്യമായി ഒ.ടി.ടി പ്ലാറ്റ്​ഫോമിൽ നേരിട്ട്​ റിലീസ്​ ചെയ്​ത ‘സൂഫിയും സുജാതയും’ സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും ഷാനവാസാണ്​.

കഴിഞ്ഞ ദിവസം അട്ടപ്പാടിയിൽ പുതിയ സിനിമയുടെ ജോലിക്കി​ടെയാണ്​ മലപ്പുറം പൊന്നാനി നരണിപ്പുഴ സ്വദേശിയായ ഷാനവാസിന്​ ഹൃദയാഘാതം സംഭവിച്ചത്​. തുടർന്ന്​ സുഹൃത്തുക്കൾ കോയമ്പത്തൂരിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറഞ്ഞതോടെ കൊച്ചിയിലെ ആശുപത്രിയിലേക്ക്​ മാറ്റാൻ​ തീരുമാനിക്കുകയായിരുന്നു.

വെൻറിലേറ്റർ സൗകര്യമുള്ള പ്രത്യേക ആംബുലൻസിൽ ബുധനാഴ്ച വൈകീട്ട് ആറിന് കോയമ്പത്തൂരിലെ കെ.ജി ആശുപത്രിയിൽനിന്ന് പുറപ്പെട്ട് രാത്രി ഒമ്പതോടെയാണ് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ എത്തിച്ചത്. ഇതിനിടെ, ഷാനവാസ് മരിച്ചതായി ബുധനാഴ്ച ഉച്ചയോടെ വാർത്ത പ്രചരിച്ചിരുന്നു.

English summary

‘Sufi and Sujatha’ director Shanavas Naranipuzha (37) has passed away

Leave a Reply

Latest News

സിപിഐഎം നേതാവ് മിനര്‍വ്വ മോഹന്‍ ബിജെപിയില്‍; പാര്‍ട്ടി വിട്ടത് മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവ്

കോട്ടയം: സിപിഎം നേതാവും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മിനർവ്വ മോഹൻ ബിജെയിൽ ചേർന്നു. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ കോട്ടയത്തെ സ്വീകരണ വേദിയിലാണ്...

More News