Friday, June 25, 2021

അംഗീകാരമില്ലാത്ത സ്കൂളുകളിൽ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് അംഗീകാരമുളള സ്കൂളുകളിൽ രണ്ട് മുതൽ 10 വരെ ക്ലാസുകളിൽ പ്രവേശനം സാധ്യമാകും

Must Read

അംഗീകാരമില്ലാത്ത സ്കൂളുകളിൽ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കുന്നതിനായി അംഗീകാരമുളള സ്കൂളുകളിൽ രണ്ട് മുതൽ 10 വരെ ക്ലാസുകളിൽ പ്രവേശനം സാധ്യമാകും.

അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനത്തിന് അംഗീകാരമുളള സ്കൂളുകളിൽ പ്രവേശനം സാധ്യമാക്കുന്നതിന് ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്. സർക്കാർ അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്കൂളുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അംഗീകൃതമായ വിടുതൽ സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ തുടർപഠനം മുടങ്ങുന്നത് തടയാനാണ് നടപടി.

രണ്ട് മുതൽ എട്ട് വരെ ക്ലാസുകളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ് അടിസ്ഥാനത്തിലും, ഒമ്പത്, പത്ത് ക്ലാസുകളിൽ വയസിന്റെയും ഒരു പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും 202122 അധ്യയന വർഷം പ്രവേശനം നൽകുന്നതിനാണ് അനുമതി നൽകിയത്.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News