Wednesday, June 16, 2021

പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന പുരുഷന്മാരെ വിവാഹം ചെയ്യില്ലെന്ന് വിദ്യാർത്ഥിനികൾ

Must Read

കണ്ണൂർ : പുകയില വിരുദ്ധ ദിനത്തിൽ നിർണായക പ്രതിജ്ഞയുമായി ഒരു കൂട്ടം വിദ്യാർത്ഥിനികൾ. പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന പുരുഷന്മാരെ വിവാഹം ചെയ്യില്ലെന്നാണ് വിദ്യാർത്ഥിനികൾ പ്രതിജ്ഞ എടുത്തത് . പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് വിദ്യാർത്ഥിനികൾ പുകയില ഉപയോഗിക്കുന്ന ഭർത്താക്കന്മാരെ വേണ്ടെന്ന് പ്രതിജ്ഞ ചെയ്തത്.

കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെയും, മാഹിയിലെയും കോളേജ് വിദ്യാർത്ഥിനികളാണ് പരിപാടിയിൽ പങ്കെടുത്തത്. 220 വിദ്യാർത്ഥിനികൾ ഒന്നിച്ച് പ്രതിജ്ഞ ചെയ്തു . പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കില്ലെന്നും പുകയില ഉപയോഗിക്കുന്ന , ശീലമുള്ളവരെ ജീവിതപങ്കാളിയായി സ്വീകരിക്കില്ലെന്നുമായിരുന്നു പ്രതിജ്ഞ.

മലബാർ ക്യാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഓൺലൈൻ ആയി പരിപാടി സംഘടിപ്പിച്ചത്.. സൊസൈറ്റിയുടെ ബോധവത്കരണത്തിലൂടെ പുകവലി ശീലം ഉപേക്ഷിച്ച അഞ്ച് പേരെ പരിപാടിയിൽ അഭിനന്ദിച്ചു. ആർസിസി മുൻ കമ്യൂണിറ്റി ഓങ്കോളജി തലവൻ ഡോക്ടർ ബാബു മാത്യുവാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

Leave a Reply

Latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍

ചെന്നൈ : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് ബാബയെ തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്....

More News