Sunday, October 17, 2021

അശരണരായ വയോജകർക്ക് ഭക്ഷ്യ സുരക്ഷ ഒരുക്കി വിദ്യാർത്ഥികൾ; നൽകിയത് വീട്ടമ്മമാരുടെ ഭക്ഷ്യ ഉത്പന്നങ്ങൾ

Must Read

ഗാന്ധിജയന്തി ദിനത്തിൽ ശ്രീശങ്കര കോളേജിലെ വിദ്യാർഥികൾ കാലടി വയോജന സംരക്ഷണ കേന്ദ്രത്തിലെ അന്തേവാസികളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യ ധാന്യ പച്ചക്കറികൾ നൽകി. ജി-ടേസ്റ്റ് ആപ്പ് എന്ന ആപ്പ് വഴി തങ്കളുടെ ഉത്പന്നങ്ങൾ വിൽക്കുന്ന വീട്ടമ്മാരുടെ പക്കൽ നിന്നും ഓർഡർ ചെയ്ത ഉത്പന്നങ്ങളാണ് എത്തിച്ചു നൽകിയത്. അശരണരായ ഒരുകൂട്ടം വയോജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം ഈ മഹാമാരി കാലത്ത് വീട്ടിൽ ഉണ്ടാകുന്നതും ഉണ്ടക്കുന്നതുമായ ഭക്ഷ്യ വസ്തുക്കൾ ജി-ടേസ്റ്റ് എന്ന ആപ്പ് വഴി വിറ്റ് ഉപജീവനം കണ്ടെത്തുന്ന വീട്ടമ്മമാർക്ക് കൂടി കൈത്താങ്ങ് ആയിരിക്കുകയാണ് ഈ യുവ ജനത. സംരഭകത്വം പരിപോഷിപ്പിക്കുന്നതിന് ജി-ടേസ്റ്റ് കോളേജിൽ നടപ്പിലാക്കുന്ന സ്കിൽ വൈബ്സ് പ്രോഗ്രാമിലെ വിദ്യാർത്ഥികൾ ആണ് ഈ ഉദ്യമത്തിന് പിന്നിൽ

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയും ആഞ്ഞു വിശുന്ന കാറ്റും തുടരുകയാണ്

കാറ്റത്തും മഴയത്തും മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.വീട്ട് വളപ്പിലെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം.പൊതു ഇടങ്ങളിൽ അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽ പെട്ടാൽ...

More News