Sunday, September 26, 2021

വിദ്യാർഥികൾ ചോദിക്കുന്നു ഞങ്ങളുടെ സർട്ടിഫിക്കറ്റ് എവിടെ

Must Read

എസ്.എസ്.എൽ.സി. – പ്ലസ് ടു പരീക്ഷകളുടെ ഫലം വന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് എത്തിയില്ല. തുടർ പഠനത്തിന് സർട്ടിഫിക്കറ്റുകൾ അത്യാവശ്യമാണ്. സാധാരണ രണ്ടാഴ്ച കഴിയുമ്പോൾ സർട്ടിഫിക്കറ്റ് സ്കൂളുകളിൽ എത്താറുണ്ട്. എസ്.എസ്.എൽ.സി. ജൂലായ് 14-നും ഹയർ സെക്കൻഡറി 28-നുമാണ് ഫലം പ്രസിദ്ധപ്പെടുത്തിയത്. പുനർ മൂല്യനിർണയത്തിന്റെ ഫലങ്ങളും വന്നു.

പ്ലസ് വൺ പ്രവേശനത്തിന് മാർക്ക് ലിസ്റ്റ് മതിയാകും. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ സർട്ടിഫിക്കറ്റുകൾ സാവധാനം നൽകിയാൽ മതിയെന്ന നിർദേശവും വന്നിട്ടുണ്ട്. എന്നാൽ പ്ലസ് ടുക്കാർക്ക് സർട്ടിഫിക്കറ്റുകൾ ലഭിച്ചാലേ തുടർപഠനം സാധ്യമാകൂ.

കേരളത്തിലെ സർവകലാശാലകളിൽ തത്‌കാലം സർട്ടിഫിക്കറ്റ് നിർബന്ധമല്ല. കേരളത്തിനു പുറത്ത് പ്രവേശനം തേടുന്നവർക്കാണ് ബുദ്ധിമുട്ട്.

അഡ്മിഷനെടുത്ത പലരോടും കോളേജുകൾ സർട്ടിഫിക്കറ്റുകൾ ഉടൻ ഹാജരാക്കി പ്രവേശന നടപടി പൂർത്തീകരിക്കാൻ ആവശ്യപ്പെട്ടു കഴിഞ്ഞു. തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് പ്രവേശനം നേടിയ പലർക്കും സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയം കഴിഞ്ഞിട്ടുണ്ട്. ചില സ്ഥലങ്ങളിൽ കേരളത്തിലെ കോവിഡ് വ്യാപന തോത് കൂടി നിൽക്കുന്നതിനാൽ ഇവിടെ നിന്നുള്ളവർക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്. സർട്ടിഫിക്കറ്റുകൾ ഉടൻ ലഭ്യമാക്കുമെന്നാണ് അധികൃതർ പറയുന്നത്. സെപ്റ്റംബറോടെ സർട്ടിഫിക്കറ്റുകൾ എത്തുമെന്നാണ് സൂചന

Leave a Reply

Latest News

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ പലഭാഗത്തായി പൊലീസിനായി...

More News