Sunday, January 23, 2022

വിദ്യാർഥിനികൾക്കും വീട്ടമ്മമാർക്കും അജ്ഞാത ഫോൺ നമ്പറിൽ നിന്ന് വാട്സാപ്പ് വഴി അശ്ലീലത നിറഞ്ഞതും ഭീഷണിപ്പെടുത്തുന്നതുമായ സന്ദേശങ്ങൾ ലഭിക്കുന്നതായി പരാതി

Must Read

വിദ്യാർഥിനികൾക്കും വീട്ടമ്മമാർക്കും അജ്ഞാത ഫോൺ നമ്പറിൽ നിന്ന് വാട്സാപ്പ് വഴി അശ്ലീലത നിറഞ്ഞതും ഭീഷണിപ്പെടുത്തുന്നതുമായ സന്ദേശങ്ങൾ ലഭിക്കുന്നതായി പരാതി.

കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​ന​യാം​കു​ന്ന് പ്ര​ദേ​ശ​ത്തെ സ്ത്രീ​ക​ൾ​ക്കാ​ണ് സൈ​ബ​റി​ട​ത്തി​ൽ ലൈം​ഗി​കാ​ധി​ക്ഷേ​പം നേ​രി​ടേ​ണ്ടി​വ​ന്ന​ത്. മെ​സേ​ജു​ക​ൾ​ക്ക് മ​റു​പ​ടി​യും സ്വ​ന്തം ഫോ​ട്ടോ​യും ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന അ​വ​സ്ഥ​യു​മു​ണ്ട്.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ആ​ന​യാം​കു​ന്ന് പ്ര​ദേ​ശ​ത്തെ ഒ​രു വി​ദ്യാ​ർ​ഥി​നി​ക്ക് ആ​ദ്യം വാ​ട്സാ​പ്പി​ൽ സ​ന്ദേ​ശം വ​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

ആ​ന​യാം​കു​ന്ന് ഹൈ​സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​ടെ പ്രൊ​ഫൈ​ൽ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി​യാ​ണ് കൂ​ട്ടു​കാ​രി​ക​ൾ​ക്ക് മെ​സേ​ജ് അ​യ​ച്ച​താ​യി ആ​ദ്യ​മാ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

ത​ന്‍റെ കൂ​ട്ടു​കാ​രി​ക​ൾ ത​ന്നെ വി​ളി​ച്ച​പ്പോ​ഴാ​ണ് താ​ൻ ഇ​ത് അ​റി​യു​ന്ന​തെ​ന്നും അ​പ്പോ​ൾ ത​ന്നെ എ​ല്ലാ​വ​ർ​ക്കും ഈ ​മെ​സേ​ജു​ക​ൾ അ​യ​യ്ക്കു​ന്ന​ത് താ​ന​ല്ലെ​ന്ന് വി​ളി​ച്ച് പ​റ​യു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​പ്പോ​ഴേ​ക്കും നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​തു​പോ​ലെ മെ​സേ​ജ് വ​ന്ന​താ​യും അ​വ​രോ​ടൊ​ക്കെ ഫോ​ട്ടോ​യും ഫോ​ൺ ന​മ്പ​റും ശേ​ഖ​രി​ച്ചു വെ​ന്നും വി​ദ്യാ​ർ​ഥി​നി പ​റ​ഞ്ഞു.

ഇ​തി​നോ​ട​കം നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൂ​ട്ടു​കാ​രി​ക​ളു​ടെ പ്രൊ​ഫൈ​ൽ ഫോ​ട്ടോ​യു​ള്ള അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നും മെ​സേ​ജു​ക​ളും അ​ശ്ലീ​ല മെ​സേ​ജു​ക​ളും വ​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ആ​ന​യാം​കു​ന്ന് സ്കൂ​ളി​ലെ ത​ന്നെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​ടെ പേ​രി​ൽ അ​യ​ൽ​വാ​സി​യാ​യ വീ​ട്ട​മ്മ​യ്ക്ക് വീ​ഡി​യോ കോ​ൾ വ​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ഇ​വ​ർ മു​ക്കം പോ​ലീ​സി​ലും സൈ​ബ​ർ​സെ​ല്ലി​നും പ​രാ​തി ന​ൽ​കി

Leave a Reply

Latest News

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി. പരതയുമായി എത്തിയത് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരാണ്. ആശുപത്രിയിൽ നിന്നാണ് കൊവിഡ് പകർന്നതെന്ന് തെളിയിച്ചാൽ അവധി നൽകാമെന്നാണ്...

More News