Saturday, May 15, 2021

തെക്കൻ ക്രൊയേഷ്യയിൽ ശക്തമായ ഭൂചലനം; മരണം അഞ്ച്, പരിക്കേറ്റവർ നിരവധി

Must Read

തെക്കൻ ക്രൊയേഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടർസ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിൽ അഞ്ച് പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു

പ്രാദേശിക സമയം 11.30ന് ആണ് ഭൂകമ്പമുണ്ടായതെന്ന് ക്രൊയേഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്തു. പെ​ട്രി​ൻ​ജ​യി​ലാ​ണ് ഭൂ​ക​മ്പം കൂ​ടു​ത​ൽ നാ​ശം​വ​രു​ത്തി​യ​ത്. പ​ട്ട​ണ​ത്തി​ന്‍റെ പ​കു​തി​യും ത​ക​ർ​ന്ന​താ​യി മേ​യ​ർ‌ പ​റ​ഞ്ഞു. പ്രദേശത്ത് വാർത്താവിനിമയ ബന്ധവും ഗതാഗതവും തടസപ്പെട്ടു. നിരവധി വാഹനങ്ങൾ തകർന്നിട്ടുണ്ട്.

പ്രഭവ കേന്ദ്രത്തിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള ക്രൊയേഷ്യൻ തലസ്ഥാനമായ സെഗ്രെബിലും ഭൂചലനം അനുഭവപ്പെട്ടു. സമീപരാജ്യമായ സ്ലൊവേനിയ ആണവ നിലയം അടച്ചുപൂട്ടി. സെർബിയ, ബോസ്നിയ എന്നീ അയൽ രാജ്യങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടതായാണ് വിവരം.

English summary

Strong earthquake in southern Croatia

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News