Tuesday, July 27, 2021

അലഞ്ഞുതിരിയുന്ന പശുക്കളെ പിടികൂടും;പശുക്കളെ തിരിച്ചറിയാൻ ടാഗ് വെക്കാൻ നിർദേശം

Must Read

പാലക്കാട്: നഗരസഭാപരിധിയിലെ പശുക്കളെ തിരിച്ചറിയാൻ ടാഗ് വെക്കാൻ നിർദേശം. വികസനകാര്യ സ്ഥിരംസമിതിയാണ് ഇക്കാര്യം മുന്നോട്ടുവെച്ചത്. 22-ന് ചേരുന്ന നഗരസഭാകൗൺസിൽ യോഗം ഇക്കാര്യം ചർച്ച ചെയ്ത് അന്തിമതീരുമാനം കൈക്കൊള്ളും.

അലഞ്ഞുതിരിയുന്ന പശുക്കളെ പിടികൂടിയാൽ പാർപ്പിക്കാൻ നഗരസഭയ്ക്കകത്ത് തന്നെ ആല കെട്ടും. പശുക്കളെ വിട്ടുനൽകാൻ സ്വീകരിക്കേണ്ട പിഴത്തുക സംബന്ധിച്ചു കൗൺസിൽ യോഗം ചർച്ച ചെയ്യും.

കഴിഞ്ഞ ജനുവരിയിലാണ് സ്ഥിരംസമിതി യോഗം ചേർന്നതെങ്കിലും കൗൺസിൽ യോഗത്തിൽ ഇപ്പോഴാണ് ഉൾപ്പെടുത്തിയത്. നഗരസഭാപരിധിയിൽ കന്നുകാലികൾ അലഞ്ഞുതിരിയുന്നത് വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കുന്നുണ്ട്.

Leave a Reply

Latest News

ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം;ടി20 പരമ്പരയും സ്വന്തമാക്കുക ലക്ഷ്യമിട്ട് ശ്രീലങ്കക്കെതിരെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും

കൊളംബോ: ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം. ആദ്യ ടി20യില്‍ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല....

More News