Sunday, March 7, 2021

അടുത്ത മണ്ഡലക്കാലത്ത് ഒൗഷധ ഗുണമുളള ചൂടാറിയ കുടിവെള്ള വിതരണത്തിന് പമ്പ മുതൽ സന്നിധാനം വരെ സ്റ്റീൽ പ്ളാന്റുകൾ സ്ഥാപിക്കും

Must Read

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മരിച്ചത് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ്; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു

ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മുത്തൂറ്റിന്റെ മരണത്തിനു പിന്നിൽ ദുരൂഹതയില്ലെന്ന് ഡൽഹി പൊലീസ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ...

കണ്ണൂരിലെ പാർട്ടിയിലെ ഒറ്റയാൻ; പാർട്ടിക്കുള്ളിലെ പുതിയ വി.എസ്; പി.ജയരാജനെ ഒഴിവാക്കുന്നത് എന്തിന്

ക​ണ്ണൂ​ർ: കണ്ണൂരിലെ പാർട്ടിയിലെ ഒറ്റയാൻ. പി ജയരാജന് ഇതിലും കൂടുതൽ ചേരുന്ന വിശേഷണം വേറെ ഇല്ല. പാ​ർ​ട്ടി​ക്കു​ള്ളി​ൽ മ​റ്റൊ​രു 'വി.​എ​സ്​' ഉ​യ​ി​രെ​ടു​ക്കു​ന്ന​ത്​ നേ​തൃ​ത്വം സ​മ്മ​തി​ക്കി​ല്ല. ആ...

സംസ്ഥാനസർക്കാരിലെ ഉന്നതരുടെ അസാന്മാർഗിക പ്രവൃത്തികളെക്കുറിച്ച് തനിക്കറിയാമെന്ന് സ്വപ്നാ സുരേഷിന്റെ മൊഴി

കൊച്ചി:സംസ്ഥാനസർക്കാരിലെ ഉന്നതരുടെ അസാന്മാർഗിക പ്രവൃത്തികളെക്കുറിച്ച് തനിക്കറിയാമെന്ന് സ്വർണം-ഡോളർക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ മൊഴി. മജിസ്‌ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴിയിലാണ് ഇതുള്ളത്. രാഷ്ട്രീയ-ഉദ്യോഗസ്ഥ ഉന്നതരടക്കം ഇതിലുണ്ടെന്നാണ്...

പത്തനംതിട്ട: അടുത്ത മണ്ഡലക്കാലത്ത് ഒൗഷധ ഗുണമുളള ചൂടാറിയ കുടിവെള്ള വിതരണത്തിന് പമ്പ മുതൽ സന്നിധാനം വരെ സ്റ്റീൽ പ്ളാന്റുകൾ സ്ഥാപിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്ളാന്റിൽ നിന്ന് കുടിക്കാനും സംഭരിക്കാനും ആവശ്യത്തിന് വെള്ളം ലഭിക്കും.
തീർത്ഥാടന കാലം മുതൽ കുടിവെള്ളം വിതരണത്തിന് തൊഴിലാളികളുണ്ടാവില്ല.
കുന്നാർ ഡാമിൽ നിന്ന് പൈപ്പിലൂടെ കൊണ്ടുവരുന്ന വെള്ളം ശുദ്ധീകരിച്ച് രാമച്ചം തുടങ്ങി ജൈവ ഒൗഷധങ്ങൾ ചേർത്താവും നൽകുക.
കൊച്ചി ആസ്ഥാനമായ സ്ഥാപനമാണ് കുടിവെള്ള പ്ളാന്റുകൾ സ്ഥാപിക്കുന്നത്. ദേവസ്വം ബോർഡ് അംഗീകരിച്ച പദ്ധതി ഇനി മാസ്റ്റർ പ്ളാനിൽ ഉൾപ്പെടുത്തിയാൽ മതി. പമ്പ മുതൽ സന്നിധാനം വരെ പരമ്പരാഗത പാതയിലും, സ്വാമി അയ്യപ്പൻ റോഡിലുമായി മുപ്പതോളം കുടിവെള്ള വിതരണ പ്ളാന്റുകൾ സ്ഥാപിക്കാനാണ് ആലോചന. സന്നിധാനത്ത് ആറെണ്ണവും.

തൊഴിൽ നഷ്ടപ്പെടുംപുതിയ പദ്ധതി വരുമ്പോൾ, നിലവിൽ കുടിവെള്ളം നൽകുന്നവരുടെ തൊഴിൽ നഷ്ടപ്പെടുമെന്ന് ആശങ്കയുണ്ട്. പകലും രാത്രിയുമായി 450 തൊഴിലാളികളാണ് കുടിവെള്ള വിതരണത്തിന് വിവിധ കേന്ദ്രങ്ങളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. ഒരു സമയം 100 തൊഴിലാളികളാണ് ജോലിയിലുള്ളത്. തിരക്കുള്ള ദിവസങ്ങളിൽ മല കയറ്റത്തിനിടെ തടഞ്ഞു നിറുത്തപ്പെടുന്ന ഭക്തർക്ക് ആവശ്യാനുസരണം വെള്ളം നൽകാൻ ഇവർ മതിയാകില്ലെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.

English summary

Steel plants will be set up from Pampa to Sannidhanam to supply medicated hot water during the next constituency.

Leave a Reply

Latest News

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മരിച്ചത് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ്; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു

ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മുത്തൂറ്റിന്റെ മരണത്തിനു പിന്നിൽ ദുരൂഹതയില്ലെന്ന് ഡൽഹി പൊലീസ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ...

More News