Thursday, May 13, 2021

മഥുര കത്ര കേശവ് ദേവ് ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ ആഗ്ര ജുമാ മസ്ജിദിനടിയിൽ കുഴിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച് ശാസ്ത്രീയ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് കോടതിയിൽ ഹരജി

Must Read

മഥുര: മഥുര കത്ര കേശവ് ദേവ് ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ ആഗ്ര ജുമാ മസ്ജിദിനടിയിൽ കുഴിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച് ശാസ്ത്രീയ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് കോടതിയിൽ ഹരജി. സീനിയർ സിവിൽ ജഡ്ജി ജ്യോതി സിങ്ങി‍െൻറ കോടതിയിൽ അഭിഭാഷകൻ ശൈലേന്ദ്ര സിങ്ങാണ് ലഖ്നോവിലെ അഞ്ചുപേർക്കു വേണ്ടി ഹരജി നൽകിയത്.

ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ്​ ഇ​ന്ത്യ​യി​ലെ ശാ​സ്ത്ര​ജ്​​ഞ​രെ നി​യോ​ഗി​ച്ച്​ റേ​ഡി​യോ​ള​ജി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ്​ ഹ​ര​ജി​ക്കാ​രു​ടെ ആ​വ​ശ്യം. 17ാം നൂ​റ്റാ​ണ്ടി​ൽ നി​ർ​മി​ച്ച ഷാ​ഹി മ​സ്​​ജി​ദ്​ ​മ​ഥു​ര േക്ഷ​ത്ര​ത്തി​ന്​ സ​മീ​പ​ത്ത്​ നി​ന്ന്​ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​​ ഇ​തേ അ​ഭി​ഭാ​ഷ​ക​ൻ ഹ​ര​ജി ന​ൽ​കി​യി​രു​ന്നു. ഇ​തി​‍െൻറ തു​ട​ർ​ച്ച​യാ​യാ​ണ്​ പു​തി​യ ഹ​ര​ജി.

വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ ഗ്യാൻവാപി മസ്ജിദ്, േക്ഷത്രം കൈയേറിയോ മാറ്റം വരുത്തിയോ നിർമിച്ചതാണോ എന്ന് പരിശോധിക്കാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു.

English summary

Statues of Mathura Katra Keshav Dev Temple buried under Agra Juma Masjid

Leave a Reply

Latest News

ഡൽഹിയിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽനിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു

ന്യൂഡൽഹി: ഡൽഹിയിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽനിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ ശിവവിഹാർ പ്രദേശത്ത് ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. 40കാരനായ അരവിന്ദ്​ കുമാർ...

More News