Saturday, May 15, 2021

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ഇതുവരെ ലഭിച്ചത് 15 കോടി കോവിഡ് വാക്സിൻ ഡോസുകൾ

Must Read

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ഇതുവരെ ലഭിച്ചത് 15 കോടി കോവിഡ് വാക്സിൻ ഡോസുകൾ. ഇതിൽ 14 കോടിയിലധികം ഡോസുകൾ ജനങ്ങൾക്ക് വിതരണം ചെയ്തുകഴിഞ്ഞു.

തിങ്കളാഴ്ച വരെയുളള കണക്കുപ്രക്രാരം ആകെ നൽകിയ 15,53,11,140 ഡോസുകളിൽ 14,42,76,074 ഡോസ് വാക്സിൻ സംസ്ഥാനങ്ങൾ ജനങ്ങൾക്ക് നൽകിക്കഴിഞ്ഞു. സംസ്ഥാനങ്ങളുടെ കൈവശം ഇനി സ്റ്റോക്കുളളത് 1,10,35,066 ഡോസ് മാത്രമാണ്. 97,05,000 ഡോസുകൾ കൂടി സംസ്ഥാനങ്ങൾക്ക് ഉടൻ വിതരണം ചെയ്യും.

ലഭിച്ച വാക്സിൻ ഡോസുകളിൽ ഏറ്റവും കൂടുതൽ വാക്സിൻ പാഴാക്കി കളഞ്ഞത് മണിപ്പൂരാണ്. 8.4ശതമാനം വാക്സിൻ മണിപ്പൂർ പാഴാക്കി. തമിഴ്നാടാണ് രണ്ടാംസ്ഥാനത്ത്. ഇവിടെ 8.03 ശതമാനം പാഴാക്കി. വാക്സിൻ ഒട്ടും പാഴാക്കാത്ത സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്.

കേരളത്തിന് 70,02,790 ഡോസുകൾ ലഭിച്ചു. ഇതിൽ 6,847,062 ഡോസുകൾ വിതരണം ചെയ്തുകഴിഞ്ഞു. ബാക്കിയുളളത് 1,55,728 ഡോസുകളാണ്. 3,20,000 ഡോസുകൾ കൂടി കേരളത്തിന് നൽകാനുളള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News