തിരുവനന്തപുരം : സംസ്ഥാന ജയില്‍ ആസ്ഥാനം അടച്ചു. ശുചീകരണത്തിന് നിയോഗിച്ച രണ്ട് തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. ജയില്‍ ഡിജിപി ഋഷിരാജ് സിങാണ് ഇക്കാര്യം അറിയിച്ചത്. ശുചീകരണം പൂര്‍ത്തിയാക്കിയ ശേഷം മൂന്നുദിവസത്തിനകം ജയില്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് തുറക്കും.
അതേസമയം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് ആശങ്കയേറുകയാണ്. സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്കും ഉദ്യോഗസ്ഥനും അടക്കം 41 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സെന്‍ട്രല്‍ ജയിലില്‍ വൈറസ് പകര്‍ന്ന തടവുകാരുടെ എണ്ണം 101 ആയി.
പോസിറ്റീവ് ആയവരെ ജയിലിലെ പ്രത്യേക സ്ഥലത്തേയ്ക്കു മാറ്റി. പോസിറ്റീവ് ആയതില്‍ ഭൂരിഭാഗത്തിനും രോഗലക്ഷണങ്ങളില്ല. 970 തടവുകാരാണ് ജയിലിലുള്ളത്. എങ്ങനെയാണ് ജയിലിലുള്ള തടവുകാര്‍ക്ക് കോവിഡ് ബാധിച്ചതെന്നത് ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല.
English summary
State prison headquarters closed. The move comes in the wake of Kovid confirming two inmates assigned to the cleanup. Jail DGP Rishiraj Singh made the announcement. Prison headquarters will be reopened within three days after the cleanup.