Saturday, September 19, 2020

‘ശശി തരൂര്‍ രാഷ്ട്രീയത്തിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റ് ആണെന്ന് പറയുന്ന കൊടിക്കുന്നില്‍ സുരേഷിനെ പോലുള്ളവര്‍ കോണ്‍ഗ്രസിന്റെ ദുരന്തമാണെന്നും മാര്‍ക്‌സിസത്തിന്റെ ഹാങ് ഓവറില്‍ ജീവിക്കുന്ന സീതറാം യെച്ചൂരിക്ക് ഇന്ത്യയില്‍ ബദല്‍ മുന്നേറ്റങ്ങളെ നയിക്കാന്‍ കഴിവില്ലെന്നും’കോണ്‍ഗ്രസ് എസ് സംസ്ഥാന സെക്രട്ടറി

Must Read

ജില്ലാ ആശുപത്രി മോർച്ചറിയിൽനിന്നു മാറിനൽകിയ മൃതദേഹം സംസ്കരിച്ചു

പാലക്കാട്: ജില്ലാ ആശുപത്രി മോർച്ചറിയിൽനിന്നു മാറിനൽകിയ മൃതദേഹം സംസ്കരിച്ചു. അഗളി ധോണി ഗുണ്ട് തെക്കേക്കര പുത്തൻവീട്ടിൽ ബൈജുവിന്റെ ഭാര്യ വള്ളിയുടെ (38) മൃതദേഹമാണു...

മാധ്യമപ്രവർത്തകയെ പൊതുവഴിയിൽ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു

മാധ്യമപ്രവർത്തകയെ പൊതുവഴിയിൽ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. തൃപ്പൂണിത്തുറ സ്വദേശി ടോണി വർഗീസിനെതിരെയാണ് കേസെടുത്തത്. മാധ്യമപ്രവർത്തകയെ ഇടിപ്പിക്കാൻ ശ്രമിച്ച വാഹനം...

പ്രമുഖ ഫാഷൻ ഡിസൈനർ ശർബരി ദത്തയെ (63) ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, സിനിമാതാരങ്ങൾ തുടങ്ങി ഒട്ടേറെ പ്രശസ്തരുടെ വസ്ത്രം രൂപകൽപന ചെയ്തിട്ടുണ്ട്

കൊൽക്കത്ത∙ പ്രമുഖ ഫാഷൻ ഡിസൈനർ ശർബരി ദത്തയെ (63) ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശരീരത്തിൽ മുറിവുകൾ കണ്ടതായി പൊലീസ്...

കല്‍പ്പറ്റ: ശശിതരൂരിനെ പുകഴ്ത്തിയും സീതറാം യെച്ചൂരിയെ ഇകഴ്ത്തിയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ കോണ്‍ഗ്രസ് എസ് സംസ്ഥാന സെക്രട്ടറിക്ക് മന്ത്രി കൂടിയായ സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സംസ്ഥാന സെക്രട്ടി പി.കെ. ബാബുവിനാണ് 24 മണിക്കൂറിനകം മറുപടി ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസ് എസിന്റെയും ഇടതുമുന്നണിയുടെയും നയങ്ങള്‍ക്ക് വിരുദ്ധമായി സെക്രട്ടറി പ്രവര്‍ത്തിച്ചുവെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ‘ശശി തരൂര്‍ രാഷ്ട്രീയത്തിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റ് ആണെന്ന് പറയുന്ന കൊടിക്കുന്നില്‍ സുരേഷിനെ പോലുള്ളവര്‍ കോണ്‍ഗ്രസിന്റെ ദുരന്തമാണെന്നും മാര്‍ക്‌സിസത്തിന്റെ ഹാങ് ഓവറില്‍ ജീവിക്കുന്ന സീതറാം യെച്ചൂരിക്ക് ഇന്ത്യയില്‍ ബദല്‍ മുന്നേറ്റങ്ങളെ നയിക്കാന്‍ കഴിവില്ലെന്നും’ പാര്‍ട്ടി നിയന്ത്രണത്തിലുള്ള വാട്‌സ്ആപ് ഗ്രൂപ്പുകളിലടക്കം പ്രചരിപ്പിക്കുകയായിരുന്നു.

പി.കെ. ബാബുവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ശശി തരൂര്‍, രാഷ്ട്രീയത്തിലെ ഒരു ‘ഗസ്റ്റ് ആര്‍ട്ടിസ്റ്റ്’ ആണ് എന്ന് പറയുന്ന കൊടിക്കുന്നില്‍ സുരേഷിനെപ്പോലുള്ള രാഷ്ട്രീയ കോമാളികളാണ്, കോണ്‍
ഗ്രസിന്റെ ദുരന്തം. ഇതാണ് പോക്കെങ്കില്‍, കോണ്‍ഗ്രസിനെ ജനങ്ങള്‍ കൈവിടും. വേറെ പാര്‍ട്ടികളെ അന്വേഷിക്കും. ശശി തരൂര്‍ തന്നെ ഒരു പാര്‍ട്ടിയുണ്ടാക്കിയാല്‍ കോണ്‍ഗ്രസിനേക്കാളും വലിയ ഒരു പാര്‍ട്ടിയുണ്ടാകും.രാഷ്ട്രീയ പാരമ്പര്യത്തിലൊന്നും ജനങ്ങള്‍ക്ക് വിശ്വാസമില്ല. ഡല്‍ഹിയിലെ കേജരിവാളും, ആന്ധ്രയിലെ ജഗ് മോഹന്‍ റെഡ്ഡിയും, തെലങ്കാനയിലെ റാവുവും, ബംഗാളിലെ മമതയും, ഒറീസയിലെ നവീന്‍ പട്‌നായിക്കും അത് തെളിയിച്ചതാണ്. ബി.ജെ.പി.കോണ്‍ഗ്രസ് ഇതര മുന്നണിക്ക് ഇവിടെ വലിയ സസാധ്യതയുണ്ട്. നേതൃത്വത്തിന് ഒരാള്‍ മുന്നോട്ട് വന്നിട്ടില്ല എന്ന ഒരു ദു:ഖസത്യമാണ് മുന്നിലുള്ളത്. മാര്‍ക്‌സിസത്തിന്റെ ഹാങ്ങ് ഓവറില്‍ ജീവിക്കുന്ന സീതറാം യച്ചൂരിക്ക് അതിന് പ്രാപ്തിയില്ല. കേജരിവാളിനൊ, ജഗ്‌മോഹന്‍ റഡ്ഡിക്കോ ഇന്ത്യയെ മുഴുവന്‍ ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. ശശി തരൂരിന് ഇതിനെല്ലാം കഴിവുണ്ട്.രാഹുല്‍ ഗാന്ധിക്കൊ, കോണ്‍ഗ്രസിനോ ശശി തരൂരിനെ ഉള്‍ക്കൊള്ളാനുള്ള വലിപ്പമില്ല. മഹാത്മ ഗാന്ധിയോ, പണ്ഡിറ്റ് നെഹ്‌റുവോ അല്ല ഇന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളത് ‘
‘ന്റ ഉപ്പാപ്പാക്ക് ഒരാനേണ്ടാര്‍ന്നു’ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ കാലമാണിത്. സ്വാതന്ത്ര്യം കിട്ടിയ ഇന്ത്യയിലെ മൂന്നാമത്തെ തലമുറയിലെ ജനങ്ങളാണ് ഇവിടെ ശക്തി പ്രാപിച്ചു വരുന്നതെന്ന്, മൂഢന്മാരായ കോണ്‍ഗ്രസ് നേതാക്കള്‍ മനസ്സിലാകുന്നില്ല. അവര്‍ക്ക് ഹാ,കഷ്ടം..’

English summary

State President Ramachandran Kadannapally, who is also a minister, issued a show cause notice to the Congress S state secretary for posting on social media praising Shashi Tharoor and despising Sitaram Yechury. Secretary of State P.K. Babu has been given a notice asking for a reply within 24 hours.

Leave a Reply

Latest News

ജില്ലാ ആശുപത്രി മോർച്ചറിയിൽനിന്നു മാറിനൽകിയ മൃതദേഹം സംസ്കരിച്ചു

പാലക്കാട്: ജില്ലാ ആശുപത്രി മോർച്ചറിയിൽനിന്നു മാറിനൽകിയ മൃതദേഹം സംസ്കരിച്ചു. അഗളി ധോണി ഗുണ്ട് തെക്കേക്കര പുത്തൻവീട്ടിൽ ബൈജുവിന്റെ ഭാര്യ വള്ളിയുടെ (38) മൃതദേഹമാണു...

മാധ്യമപ്രവർത്തകയെ പൊതുവഴിയിൽ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു

മാധ്യമപ്രവർത്തകയെ പൊതുവഴിയിൽ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. തൃപ്പൂണിത്തുറ സ്വദേശി ടോണി വർഗീസിനെതിരെയാണ് കേസെടുത്തത്. മാധ്യമപ്രവർത്തകയെ ഇടിപ്പിക്കാൻ ശ്രമിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രമുഖ ഫാഷൻ ഡിസൈനർ ശർബരി ദത്തയെ (63) ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, സിനിമാതാരങ്ങൾ തുടങ്ങി ഒട്ടേറെ പ്രശസ്തരുടെ വസ്ത്രം രൂപകൽപന ചെയ്തിട്ടുണ്ട്

കൊൽക്കത്ത∙ പ്രമുഖ ഫാഷൻ ഡിസൈനർ ശർബരി ദത്തയെ (63) ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശരീരത്തിൽ മുറിവുകൾ കണ്ടതായി പൊലീസ് പറയുന്നു. എന്നാൽ ഹൃദയാഘാതം മൂലമാണു മരണമെന്നു...

‘മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം എന്തെന്ന് അതേ കാര്യം തന്നെ നിങ്ങള്‍ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതുകൊണ്ടാണ് ഞാനിവിടെ ഉള്ളത് – നടി ഭാവന പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍...

നടി ഭാവന പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച. ‘മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം എന്തെന്ന് അതേ കാര്യം തന്നെ നിങ്ങള്‍ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും...

ഉമ്മന്‍ ചാണ്ടി സമാജികനെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്‌മെന്റ് സ്റ്റഡീസ് ( ആര്‍.ജി.ഐ.ഡി.എസ്) സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന്.

തിരുവനന്തപുരം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി സമാജികനെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്‌മെന്റ് സ്റ്റഡീസ് ( ആര്‍.ജി.ഐ.ഡി.എസ്) സംഘടിപ്പിക്കുന്ന സെമിനാര്‍...

More News