മുഖ്യമന്ത്രിയുടെ പോലീസ്‌ മെഡലിനുള്ള അര്‍ഹതാമാനദണ്ഡം പുതുക്കി സംസ്‌ഥാന പോലീസ്‌ മേധാവി അനില്‍കാന്ത്‌

0

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പോലീസ്‌ മെഡലിനുള്ള അര്‍ഹതാമാനദണ്ഡം പുതുക്കി സംസ്‌ഥാന പോലീസ്‌ മേധാവി അനില്‍കാന്ത്‌. പിന്‍വാതിലിലൂടെ പലരും മെഡല്‍ കരസ്‌ഥമാക്കുന്നുവെന്ന പരാതിയേത്തുടര്‍ന്നാണിത്‌. പരിഷ്‌കരിച്ച മാനദണ്ഡങ്ങള്‍ ജില്ലാ പോലീസ്‌ മേധാവിമാര്‍ക്കു കൈമാറി.
മെഡലിന്‌ അപേക്ഷിക്കുന്ന സി.പി.ഒ. മുതല്‍ എസ്‌.ഐ. വരെയുളള ഉദ്യോഗസ്‌ഥര്‍ സര്‍വീസിലെ അവസാന 10 വര്‍ഷത്തില്‍ അഞ്ചുവര്‍ഷം ഏതെങ്കിലും പോലീസ്‌ സ്‌റ്റേഷനില്‍ ജോലിചെയ്‌തവരാകണം. അല്ലാത്തവരെ മെഡലിന്‌ പരിഗണിക്കില്ല. ഉദേ്യാഗസ്‌ഥരില്‍ ചിലര്‍ ഭരണസ്വാധീനം ഉപയോഗിച്ച്‌ വര്‍ഷങ്ങളായി സ്‌പെഷല്‍ യൂണിറ്റുകളില്‍ അടയിരുന്ന്‌ മെഡല്‍ തരപ്പെടുത്തുന്ന രീതിക്ക്‌ ഇതോടെ അവസാനമാകും.

Leave a Reply